ഒാണംവാരാഘോഷം മൂന്നു മുതൽ ഒമ്പതു വരെ
text_fieldsതിരുവനന്തപുരം: ടൂറിസം വകുപ്പിെൻറ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികൾ െസപ്റ്റംബർ മൂന്നുമുതൽ ഒമ്പതു വരെ നടക്കും.
മൂന്നിന് വൈകീട്ട് 6.15-ന് നിശാഗന്ധി ഒാഡിേറ്റാറിയത്തിൽ 40 യുവകലാകാരന്മാർ നയിക്കുന്ന പഞ്ചാരിമേളത്തോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നിന് നിർവഹിക്കും. നടൻ മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും. നടി മഞ്ജുവാര്യരുടെ നൃത്തം, പിന്നണി ഗായകരായ വിജയ് യേശുദാസ്, രാജലക്ഷ്മി, വിധു പ്രതാപ് എന്നിവർ നയിക്കുന്ന സംഗീതനിശ എന്നിവ തുടർന്ന് അരങ്ങേറും.
30 വേദികളിലായി നടക്കുന്ന വിവിധ പരിപാടികളിൽ ഏഴായിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും. സമാപനദിവസം നടക്കുന്ന ഘോഷയാത്ര ഗവർണർ പി. സദാശിവം ഫ്ലാഗ്ഒാഫ് ചെയ്യും. ചടങ്ങിൽ നടൻ മധുവിനെ ആദരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മൂന്നിനാണ് ഒൗദ്യോഗിക ഉദ്ഘാടനമെങ്കിലും ഒന്നു മുതൽതന്നെ ആഘോഷം ആരംഭിക്കും. കനകക്കുന്ന് കൊട്ടാരംവളപ്പിൽ ഒന്നിന് വൈകീട്ട് ആറിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും. എല്ലാ ജില്ലകളിലും ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ഒാണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒാണാഘോഷ പരിപാടികളുടെ നടത്തിപ്പിനായി 5.25 കോടിയാണ് നീക്കിെവച്ചിട്ടുള്ളത്.
ടൂറിസം വകുപ്പ് 30 വേദികളിലായി നടത്തുന്ന സംസ്ഥാനതല ഒാണാഘോഷ നടത്തിപ്പിനായി 3.51 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എറണാകുളം, കോഴിക്കോട് ജില്ലകൾക്കായി 32 ലക്ഷവും തൃശൂരിന് 25 ലക്ഷവും മറ്റ് ജില്ലകൾക്ക് 15 ലക്ഷം വീതവുമാണ് അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മുടങ്ങിക്കിടന്ന ആക്കുളത്തു നിന്നുള്ള ബോട്ട് യാത്ര സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കും. ആക്കുളത്തുനിന്ന് േവളിയിലേക്കാണ് ബോർട്ട് സർവീെസന്നും മന്ത്രി കടകംപള്ളി
സുരേന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.