ഓണക്കിറ്റ് വിതരണം തുടങ്ങി; കിറ്റിൽ 16 ഇനം സാധനങ്ങൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്‌ച രാവിലെ 8.30ന് ഇടപ്പഴഞ്ഞിയിലെ റേഷൻകടയിൽ മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. മുൻ മാസങ്ങളിലേതുപോലെ എഎവൈ, മുൻഗണന, മുൻഗണനേതര സബ്‌സിഡി, മുൻഗണനേതര നോൺ സബ്‌സിഡി ക്രമത്തിൽ 16 വരെയാണ് വിതരണം. പതിനാറ് ഇനം സാധനങ്ങൾ കിറ്റിലുണ്ടാകും.
ഒരു കിലോ ഗ്രാം പഞ്ചസാര, അരക്കിലോവീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാംവീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ പൊടി ഉപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പായ്‌ക്കറ്റ് (20 ഗ്രാം) ഏലയ്‌ക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കരവരട്ടി/ ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, ഒരു തുണി സഞ്ചി എന്നിവയുണ്ടാകും. ശർക്കരവരട്ടിയും ഉപ്പേരിയും നൽകുന്നത് കുടുംബശ്രീയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.