ഒാണത്തിന് പ്രത്യേക ട്രെയിൻ സർവിസ്
text_fieldsചെന്നൈ: ഒാണം സീസണിലെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ സർവിസുകൾ ദക്ഷിണ റെയി ൽവേ പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒമ്പതിന് വൈകീട്ട് ഏഴിന് ചെന്നൈ സെൻട്രലിൽനിന്ന് പ ുറപ്പെടുന്ന സുവിധ സ്പെഷൽ (82635) പിേറ്റദിവസം ഉച്ചക്ക് 1.15ന് കൊച്ചുവേളിയിൽ എത്തും. സെപ ്റ്റംബർ 10ന് വൈകീട്ട് 6.05ന് കൊച്ചുവേളിയിൽനിന്ന് സ്പെഷൽ ഫെയർ ട്രെയിൻ (06076) പിറ്റേന ്ന് രാവിലെ 11.20ന് ചെന്നൈ സെൻട്രലിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
സെപ്റ്റംബർ 11ന് വൈകീട്ട് ഏഴിന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന സ്പെഷൽ ഫെയർ (06077) പിറ്റേന്ന് രാവിലെ 8.45ന് എറണാകുളത്ത് എത്തും. സെപ്റ്റംബർ 12ന് വൈകീട്ട് 5.15ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന (06078) സ്പെഷൽ ഫെയർ ട്രെയിൻ അടുത്തദിവസം പുലർച്ച അഞ്ചരക്ക് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. ഇൗ രണ്ട് ട്രെയിനുകൾക്കും അറകോണം, കാട്പാടി, ജോലാർപേട്ട, സേലം, ഇൗറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 06077 ട്രെയിൻ എറണാകുളം ടൗണിലും 06078 ട്രെയിൻ പെരമ്പൂരിലും നിർത്തും.
സെപ്റ്റംബർ 10ന് ഉച്ചക്കുശേഷം മൂന്നിന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന സുവിധ സ്പെഷൽ (82637) അടുത്തദിവസം രാവിലെ 9.05ന് കൊച്ചുവേളിയിലെത്തും. സെപ്റ്റംബർ 11ന് ഉച്ചക്ക് 12.40ന് കൊച്ചുവേളിയിൽനിന്ന് തിരിക്കുന്ന സുവിധ സ്പെഷൽ (82638) പിേറ്റദിവസം രാവിലെ 5.25ന് ചെന്നൈ സെൻട്രലിൽ എത്തും.
ആറകോണം, കാട്പാടി, ജോലാർപേട്ട, സേലം, ഇൗറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. കൊച്ചുവേളി-ചെന്നൈ സെൻട്രൽ (82638) ട്രെയിൻ പെരമ്പൂരിൽ നിർത്തും. റിസർവേഷൻ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.