ഒാണകിറ്റിലുള്ളത് നിലവാരം കുറഞ്ഞ ഏലക്ക; അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്
text_fieldsകൊച്ചി: ഇടത് സർക്കാറിന്റെ ഒാണകിറ്റിൽ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കിറ്റിലുള്ളത് നിലവാരം കുറഞ്ഞ ഏലക്കയാണ്. കർഷകരെ കബളിപ്പിച്ചു കൊണ്ട് കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും സതീശൻ ആരോപിച്ചു.
തമിഴ്നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിൽ. സാധാരണക്കാരും പാവപ്പെട്ടവരുമായ 25 ലക്ഷത്തോളം പേർക്ക് ഒാണകിറ്റ് കൊടുത്തിട്ടില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് 92 ലക്ഷം കാർഡുടമകളാണുള്ളത്. ഇതിൽ 84 ലക്ഷത്തോളം പേരും സൗജന്യ ഭക്ഷ്യക്കിറ്റ് കൈപ്പറ്റുന്നുണ്ടെന്നാണ് പൊതുവിതരണ വകുപ്പിന്റെ കണക്ക്. വ്യാഴാഴ്ച വൈകീട്ടുവരെ 60 ലക്ഷം കാർഡ് ഉടമകൾക്കാണ് കിറ്റ് നൽകാനായത്.
ആഗസ്റ്റ് 16ഒാടെ ഓണക്കിറ്റ് വിതരണം പൂർത്തീകരിക്കുമെന്ന് എല്ലാ റേഷൻ കടകളിലും നേരത്തേ തന്നെ വലിയ വാൾ പോസ്റ്ററിലൂടെ അറിയിച്ചിരുന്നെങ്കിലും ഉത്രാട ദിവസത്തേക്കു പോലും മതിയായ കിറ്റുകൾ റേഷൻ കടകളിൽ എത്തിയിട്ടില്ല. ആവശ്യത്തിന് സാധനങ്ങൾ കിട്ടാതായതോടെ ഓണത്തിന് മുമ്പ് ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം പാളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.