സെർവർ തകരാർ; ഓണക്കിറ്റ് വിതരണം അവതാളത്തിൽ
text_fieldsകാക്കനാട്: സെർവർ തകരാറിനെ തുടർന്ന് ആദ്യ ദിവസം തന്നെ ഓണക്കിറ്റ് വിതരണം അവതാളത്തിലായി. സംസ്ഥാനമൊട്ടാകെ ആയിരക്കണക്കിന് പേർക്ക് റേഷൻ കടകളിലെത്തി വെറുംകൈയോടെ മടങ്ങേണ്ടിവന്നു.
സംസ്ഥാനതല വിതരണോദ്ഘാടനം തിങ്കളാഴ്ചയായിരുന്നെങ്കിലും മിക്കവാറും റേഷൻ കടകളിൽ ചൊവ്വാഴ്ച മുതലാണ് കിറ്റ് കൊടുത്ത് തുടങ്ങിയത്. എന്നാൽ, വിതരണം തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ സെർവർ തകരാറിലായി. ഇ-പോസ് യന്ത്രത്തിൽ വിരലടയാളം പതിപ്പിച്ച് വേരിഫിക്കേഷൻ പൂർത്തിയായാൽ മാത്രമേ റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യക്കിറ്റുകൾ ലഭിക്കുകയുള്ളൂ.
മഞ്ഞ കാർഡ് ഉടമകൾക്കാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ കിറ്റുകൾ നൽകുന്നത്. എന്നാൽ, പലയിടത്തും ആദ്യത്തെ അഞ്ചോ ആറോ പേർക്ക് മാത്രമാണ് നൽകാൻ കഴിഞ്ഞത്. 11.30 ഓടെയാണ് സെർവർ തകരാർ ആരംഭിച്ചത്. പിന്നീട് വന്നവർക്കാണ് മടങ്ങേണ്ടി വന്നത്. 14 ഇനം അവശ്യ സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് ഓണത്തിന് വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.