ഒാണം-ബക്രീദ്: നഗര സുരക്ഷക്ക് കൂടുതൽ നടപടികളുമായി പൊലീസ്
text_fieldsകോഴിക്കോട്: ഒാണം-ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് നഗരത്തിലെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനു പിന്നാലെ സുരക്ഷ ശക്തമാക്കാനും പൊലീസ് നടപടി തുടങ്ങി. മുഴുസമയവും നഗരത്തിൽ റോന്തുചുറ്റുന്നതിന് 10 ഫ്ലയിങ് സ്ക്വാഡ് വാഹനങ്ങളാണ് ഒരുക്കിയത്. ഇതിൽ മൂന്ന് വാഹനങ്ങളിൽ കാമറകൾ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളിലെ കാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ വിവിധ കേസുകളിലെ പൊലീസ് അന്വേഷണത്തിനും മറ്റും ഉപയോഗപ്പെടുത്തും.
ദൃശ്യങ്ങൾ നിശ്ചിത സമയംവരെ കൺട്രോൾ റൂമിലെ ഡിവൈസിൽ സൂക്ഷിക്കും. വാഹനങ്ങളിൽ ജി.പി.എസ് സംവിധാനമടക്കം ഒരുക്കിയതിനാൽ കൺേട്രാൾ റൂമിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇൗ വാഹനങ്ങൾ എവിടെയാണെന്ന് മനസ്സിലാക്കാനുമാവും. മാത്രമല്ല എന്തെങ്കിലും പ്രശ്നം നടക്കുന്നിടത്തേക്ക് പ്രദേശത്തിന് തൊട്ടടുത്തുള്ള വാഹനത്തെ അയക്കാനുമാകും.
കൺേട്രാൾ റൂമിലെ ഡയൽ 100 സിസ്റ്റവുമായി ബന്ധപ്പെട്ടുള്ള സാേങ്കതിക പ്രശ്നങ്ങളും കഴിഞ്ഞ ദിവസം പരിഹരിച്ചു. സമാന്തരമായി നേരിട്ട് ഫോൺ ലഭിക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആളുകൾ കൺേട്രാൾ റൂമിലറിയിക്കുന്ന വിവരം അപ്പോൾതന്നെ മെസഞ്ചർ സംവിധാനം വഴി കൺട്രോൾ റൂമിെൻറ വാഹനങ്ങളിലെത്തും. മാത്രമല്ല പ്രസ്തുത സ്ഥലത്തെത്തിയ പൊലീസ് പ്രശ്നത്തിൽ എന്തു നടപടി സ്വീകരിച്ചു എന്നതടക്കമുള്ള വിവരങ്ങൾ തിരിച്ചു കൈമാറാനും പുതിയ സംവിധാനം വഴി കഴിയും.
ജില്ല ഭരണകൂടവുമായി സഹകരിച്ച് 20 ഇടത്ത് താൽക്കാലിക പാർക്കിങ് സൗകര്യം ഒരുക്കിയും ഒരാൾ മാത്രമുള്ള നാലുചക്ര വാഹനങ്ങൾ വിലക്കിയും ട്രാഫിക് നിയമലംഘനങ്ങൾ കർശനമായി തടഞ്ഞും പരിഷ്കാര നടപടികൾ പൊലീസ് നേരത്തേ തുടങ്ങിയിരുന്നു. മാത്രമല്ല എല്ലാ പ്രധാന കേന്ദ്രങ്ങളും കാമറ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കേടുവന്നവ ഉൾപ്പെടെ നന്നാക്കിയതോടെ 70 കാമറകളാണ് നഗരത്തിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരിക്കുന്നത്. കൂടുതൽ തിരക്കുള്ള സമയങ്ങളിൽ 40 ട്രാഫിക് പൊലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. പോക്കറ്റടി, മാല പിടിച്ചുപറിക്കൽ, പൂവാലശല്യം എന്നിവ തടയുന്നതിനായി 20 അംഗങ്ങളുള്ള മഫ്തി ടീമും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.