ഓണം ഘോഷയാത്ര; ഗവര്‍ണറെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി ശിവന്‍കുട്ടി
text_fieldsതിരുവനന്തപുരം: ഓണം ഘോഷയാത്ര കാണാന്‍ സംഘാടകസമിതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
നെഹ്‌റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് ഓണാഘോഷ പരിപാടിയില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കിയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. മന്ത്രി എം.ബി. രാജേഷിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ചല്ലേ രാജ്ഭവനില്‍ ചായയും വടയും കഴിച്ച് പിരിഞ്ഞത്. ഗവര്‍ണര്‍ക്ക് നാളെ അട്ടപ്പാടിയില്‍ പരിപാടിയുണ്ടല്ലോ. ഘോഷയാത്രയില്‍ ഗവര്‍ണര്‍ വരാതിരുന്ന മുന്‍ സന്ദര്‍ഭങ്ങളുണ്ടല്ലോയെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
ഓണം ഘോഷയാത്ര കാണാന്‍ ഗവര്‍ണറെ ക്ഷണിക്കാതിരുന്ന സര്‍ക്കാര്‍ നടപടി ഏറെ വിവാദമായിരുന്നു. ടൂറിസം മന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിക്കുന്നതായിരുന്നു കീഴ്‌വഴക്കം. എന്നാല്‍, ഇത്തവണ മന്ത്രി മുഹമ്മദ് റിയാസ് ഗവര്‍ണറെ ക്ഷണിക്കാനെത്തിയില്ല. സര്‍ക്കാര്‍ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയിലെ ആദിവാസി കള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.