കണ്ടും കേട്ടും േതങ്ങിപ്പോകുന്നു, ആഘോഷിക്കാൻ മനസ്സുവന്നില്ല
text_fieldsഅച്ഛെൻറ കവിതകൾ ചൊല്ലിയിരിക്കുകയായിരുന്നു. കവിതകളിലെല്ലാം കുട്ടനാടിെൻറ പൊലിമയാണ് തുടിക്കുന്നത്.
‘‘ഇല്ലം നിറയോ വല്ലം നിറയോ, ഇല്ലായ്മയൊഴിയോ...’’
എന്ന വരികെളാക്കെ ഇൗ സമൃദ്ധിയുടെ അടയാളപ്പെടുത്തലായി അച്ഛൻ കുറിച്ചിരിക്കുന്നു. സ്വന്തം നാടിനെക്കുറിച്ചും കാർഷിക സമൃദ്ധിയെക്കുറിച്ചുമൊെക്ക അദ്ദേഹം ഒത്തിരി എഴുതിയിട്ടുണ്ട്.
‘‘ഇപ്പോഴീ വിത്ത് വിതച്ചാലേ
ഒടുവിൽ ഒത്തിരി പൊലിയൂ...’’
എന്നൊക്കെ മനസ്സ് നിറഞ്ഞെഴുതിയിട്ടുള്ള അച്ഛൻ ഇപ്പോഴുണ്ടായിരുന്നെങ്കിൽ നാടിെൻറ ദയനീയ സ്ഥിതിയും ആളുകളുടെ സങ്കടവും നിസ്സഹായതയുമെല്ലാം എങ്ങനെ വരികളിലൊതുക്കുമെന്ന് ഞാൻ ആലോചിച്ച് പോകുന്നു. അദ്ദേഹത്തിെൻറ ഉള്ളിൽ മുഴുവൻ ഗ്രാമവും ഇവിടത്തെ പച്ചപ്പുമെല്ലാമായിരുന്നു. കുട്ടനാട്ടിൽ ഇടക്കൊക്കെ വെള്ളം കയറാറുണ്ട്. പക്ഷേ, ഇക്കൊല്ലം മുെമ്പാന്നുമില്ലാത്ത വണ്ണം വെള്ളം കയറി. പൂക്കൈതയാറിെൻറ തീരത്ത് അച്ഛനെ സംസ്കരിച്ച വീടും വെള്ളത്തിൽ മുങ്ങി. പൂക്കൈതയാറ്റിൽ മുെമ്പാരിക്കലും ഇത്രയധികം വെള്ളം പൊങ്ങിയിട്ടില്ല, തീരങ്ങളിൽ ഇങ്ങനെ വെള്ളം കയറിയിട്ടുമില്ല. അഥവാ എതെങ്കിലും കാരണത്താൽ വെള്ളം കയറിയാൽ തന്നെ ഏത് വരെ എത്തുമെന്നൊക്കെ കണക്കുണ്ടായിരുന്നു. സാധനങ്ങളൊക്കെ ഇതനുസരിച്ച് ഉയർത്തിവെച്ചു. എന്നാൽ അവിടെയും വെള്ളം നിറഞ്ഞതിനെ തുടർന്ന് വീണ്ടും ഉയർത്തി െവക്കേണ്ടി വന്നു. പ്രളയവും ദുരിതവും കുട്ടനാട്ടിൽ മാത്രമല്ല, ലക്ഷക്കണക്കിന് പേർ പടിവള്ളിയില്ലാതെ അത്താണിയെല്ലാം നഷ്ടപ്പെട്ട് കഷ്ടപ്പെടുന്ന ചിത്രം കാണുേമ്പാൾ സത്യത്തിൽ മനസ്സ് തേങ്ങിപ്പോവുകയാണ്.
പണ്ടൊക്കെ ഒറ്റെപ്പട്ടായിരുന്നു ഉരുൾപ്പൊട്ടൽ വാർത്തകൾ കേട്ടിരുന്നത്. അതുപോലെ ഒറ്റപ്പെട്ട വെള്ളപ്പൊക്ക വാർത്തകളും. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി വലിയൊരു വിഭാഗം ആളുകൾ ഒരുമിച്ച് ദുരന്തത്തിനിരയായി ദു:ഖിതരായ അവസ്ഥയാണ് കാണാനാകുന്നത്. ഇൗ സങ്കടവും നിസ്സഹായതയുമെല്ലാം കണ്ടും കേട്ടും, വളരെ ആത്മാർഥമായി പറയെട്ട ഒാണം ആഘോഷിക്കാൻ തോന്നാത്ത മാനസികാവസ്ഥയായിരുന്നു. കാണം വിറ്റും ഒാണം ഉണ്ണണമെന്നെക്കെ പറയാറുണ്ട്. പലവിധ നിസ്സഹായതകെള കുറിക്കാനാണ് ഇൗ െചാല്ല്. പക്ഷേ ഇന്ന് അക്ഷരാർഥത്തിൽ വിൽക്കാൻ കാണമില്ലാത്ത സ്ഥിതിയാണ്.
കുേറ പേർ പ്രളയത്തിൽ പെടാതെ രക്ഷപ്പെെട്ടങ്കിലും അവർക്ക് ഇതൊന്നും കണ്ട് നിൽക്കാനേ കഴിയില്ല. ഒാണം ആസ്വദിക്കാനോ ആഘോഷിക്കാനോ ഉള്ള മനസുമല്ല. ശരിക്കും പറഞ്ഞാൽ ഒരു മരണവീട് പോലെയാണ്. സ്വന്തം വീട്ടിൽ മരണമുണ്ടായാൽ പിന്നീടുള്ള ആഘോഷങ്ങളുണ്ടാകില്ല എന്ന് പറഞ്ഞപോലെ മറ്റുള്ളവർക്കുണ്ടായ ദുരന്തം സ്വന്തം വീട്ടിലേത് പോലെ കണ്ടും ഉൾക്കൊണ്ടും എല്ലാവരും ആേഘാഷങ്ങളെല്ലാം മാറ്റിക്കുകയായിരുന്നു.
മലയാളികളുടെ ഒരുമയും െഎക്യബോധവും പുറത്തുവന്ന കാലം കൂടിയാണിത്. രാഷ്ട്രീയ-ജാതി-മത വ്യത്യാസങ്ങൾക്കപ്പുറം ഇൗ ഒരുമ പൂത്തുലഞ്ഞു. നമ്മൾ പലപ്പോഴും പുതിയ തലമുറയെ പറ്റി ആശങ്കപ്പെടാറുണ്ട്. അത്തരം ആശങ്കളെല്ലാം അസ്ഥാനത്താണെന്ന് തെളിയിച്ച ഇടപെടൽ കൂടിയാണ് ഇൗ പ്രളയകാലത്ത് മലയാളികൾ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.