ഓണത്തിന് റേഷൻ പഞ്ചസാരയില്ല
text_fieldsതൃശൂർ: ഓണത്തിന് സർക്കാർ മധുരമില്ല. വർഷങ്ങളായി മുഴുവൻ റേഷൻകാർഡുകൾക്കും സബ് സിഡി നിരക്കിൽ നൽകിയ ഒരുകിലോ പഞ്ചസാരയാണ് ഇക്കുറിയില്ലാത്തത്. കേന്ദ്ര സബ്സി ഡിയായി പഞ്ചസാര ലഭിക്കാത്തതാണ് കാരണം. നിലവിൽ അന്ത്യോദയക്കാർക്കുമാത്രമാണ് 21 രൂ പക്ക് പഞ്ചസാര നൽകുന്നത്. നേരത്തെ വിഹിതം കുറച്ചതിന് പിന്നാലെയാണ് മുൻഗണനേതര, പ ൊതു കാർഡുകളിൽ ഉൾപ്പെട്ടവർക്ക് പഞ്ചസാര നിർത്തിയത്.
മാത്രമല്ല, ഓണത്തിന് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി അരി വിഹിതം കൂടുതൽ നൽകുന്നതും പ്രഖ്യാപിച്ചിട്ടില്ല. കിലോക്ക് 25 നിരക്കിൽ 10 കിലോ അരിയാണ് മാവേലി സ്റ്റോർ അടക്കം ഔട്ട്ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നത്.
ഓണത്തിന് ഇതേ നിരക്കിൽ അഞ്ചുകിലോ കൂടി അധികം നൽകുന്ന പതിവുണ്ടായിരുന്നു. സർക്കാർ ഖജനാവ് കാലിയായതാണ് സബ്സിഡി ഇനത്തിൽ കൂടുതൽ അരി നൽകാതിരിക്കാൻ കാരണമായി പറയുന്നത്. റേഷൻകടകളിൽ പച്ചരിക്കും വെള്ളരിക്കുമാണ് ആവശ്യക്കാർ ഏറെയുള്ളതെങ്കിലും ഓണത്തിന് മട്ടഅരിയാണ് കൂടുതൽ എത്തിയത്. പ്രളയ ബാധിതർക്ക് 15കിലോ അരി നൽകുമെന്ന വാഗ്ദാനവും പ്രഖ്യാപനത്തിലൊതുങ്ങി. കേന്ദ്രം സബ്സിഡി ഇനത്തിൽ അരി നൽകിയിട്ടില്ല.
കിലോക്ക് 26 രൂപ നിരക്കിൽ അരി നൽകാമെന്ന നിലപാടാണ് കേന്ദ്രത്തിന്. പൊതു കാർഡുകൾക്കുള്ള മെണ്ണണ്ണ വിഹിതം കഴിഞ്ഞദിവസം കേന്ദ്രം നിർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.