ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടം കാഴ്ചക്കുലകൾ സമർപ്പിച്ചു
text_fieldsഗുരുവായൂർ: ഉത്രാടദിനത്തിൽ ഗുരുവായൂരപ്പന് കാഴ്ചക്കുലയർപ്പിച്ച് ദർശനപുണ്യം നേടാൻ ആയിരങ്ങളെത്തി. രാവിലെ വിശേഷാൽ ശീവേലിക്ക് ശേഷമായിരുന്നു ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിൽ കാഴ്ചക്കുല സമർപ്പണ ചടങ്ങ്.
ക്ഷേത്രം മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ. ഗോപിനാഥ്, മനോജ് ബി. നായർ,വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ഭഗവാന് കാഴ്ചക്കുലയർപ്പിച്ചു.
കേന്ദ്ര മന്ത്രി വി. മുരളിധരൻ അടക്കം കുല സമർപ്പിക്കാനുണ്ടായിരുന്നു. കാഴ്ച കുലകളുമായി നൂറുകണക്കിന് ഭക്തരാണ് എത്തിയത്. രാത്രി അത്താഴ പൂജവരെയാണ് കുല സമർപ്പണം. ഭക്തർ സമർപ്പിച്ച കാഴ്ചക്കുലകളിൽ അനുയോജ്യമായവ തിരുവോണ നാളിൽ പഴപ്രഥമൻ, പഴം നുറുക്ക് എന്നിവ തയാറാക്കാനെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.