Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2017 11:31 PM GMT Updated On
date_range 25 Aug 2017 11:31 PM GMTഒാണം: ശമ്പളം-ആനുകൂല്യ വിതരണം തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: ഒാണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ശമ്പള-പെൻഷൻ വിതരണം ആരംഭിച്ചു. ബോണസ്, ഉത്സവബത്ത, മുൻകൂർ എന്നിവയുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്. 26, 29, 30, 31 തീയതികളിലായി വിതരണം പൂർത്തിയാക്കും. ക്ഷേമ പെന്‍ഷനായി 3100 കോടി രൂപയാണ് വിതരണം ചെയ്യുക. 50.13 ലക്ഷം പെന്ഷന് ഗുണഭോക്താക്കളാണ് സംസ്ഥാനത്ത്. ഇതിെൻറ വിതരണവും ആരംഭിച്ചിട്ടുണ്ട്. 52 ശതമാനം പേർക്ക് ബാങ്ക് അക്കൗണ്ടിലേക്കും ബാക്കിയുള്ളവ സഹകരണബാങ്കുകള്‍ വഴി പെന്‍ഷന്‍കാരുടെ വീടുകളിലുമാണ് എത്തിക്കുക. കരാറുകാർക്കും ദിവസ വേതനക്കാർക്കും ഇക്കുറി ശമ്പളം നേരത്തേ നൽകും. വിവിധ സ്ഥാപനങ്ങളിൽ ബോണസ് ചർച്ച നടന്നുവരുകയാണ്. കശുവണ്ടി അടക്കം പല മേഖലകളിലും തീരുമാനമായി. ചരക്കുസേവന നികുതി നടപ്പായതോടെ സംസ്ഥാനത്തിന് നികുതി വരുമാനം കാര്യമായി കിട്ടിയിരുന്നില്ല. ജൂലൈയിലെ വിഹിതമായി ഇൗ മാസം അവസാനത്തോടെ കിട്ടിയപ്പോൾ വെറും 500 കോടി രൂപ മാത്രേമയുള്ളൂ. വാറ്റ് ഉണ്ടായിരുന്നപ്പോൾ 1200 കോടി വരെ ലഭിച്ചിരുന്നു. 1500 കോടിയോളം രൂപ പൊതുവിപണിയിൽനിന്ന് കടമെടുത്തിരുന്നു. ഏകദേശം 8000 കോടിയോളം രൂപയുടെ ബാധ്യതയാണ് ഒാണത്തിന് സംസ്ഥാന ഖജനാവിന് ഉണ്ടാകുന്നത്.
തൊഴിലുറപ്പു തൊഴിലാളികൾക്ക് ഉത്സവബത്ത
തിരുവനന്തപുരം: തൊഴിലുറപ്പു തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിച്ചു. 2016-17 സാമ്പത്തിക വർഷത്തിൽ 100 ദിവസം തൊഴിലെടുത്ത മുഴുവൻ അംഗങ്ങൾക്കും 1000 രൂപ വീതം ലഭിക്കും. ഇതിനു വേണ്ടിവരുന്ന 1131.87 ലക്ഷം രൂപ ട്രഷറിയിൽനിന്ന് പിൻവലിക്കുന്നത് ട്രഷറി നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. 1,13,187 കുടുംബങ്ങൾ ഈ ആനുകൂല്യത്തിെൻറ പരിധിയിൽ വരും. തൊഴിലുറപ്പു തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിക്കണമെന്ന എം.ജി.എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയെൻറ നിവേദനം പരിഗണിച്ചാണ് തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story