ഒാണത്തിരക്ക്: റെയിൽവേക്കും കെ.എസ്.ആർ.ടി.സിക്കും പ്രത്യേക സർവിസ്
text_fieldsകോട്ടയം: ഒാണക്കാലത്തെ വൻ തിരക്ക് കണക്കിലെടുത്ത് മറുനാടൻ മലയാളികൾക്കായി റെയിൽവേ കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. സ്വകാര്യ ബസുകളുടെ അമിതനിരക്കിന് തടയിടാൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയെൻറ അഭ്യർഥന ഫലംകണ്ടു.
ചെന്നൈയിൽനിന്ന് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് ചെന്നൈയിലേക്കുമാണ് സ്പെഷൽ ട്രെയിനുകൾ. ചെന്നൈയിൽനിന്ന് അടുത്തമാസം എട്ട്, 15, 22, 29 തീയതികളിലാണ് പ്രത്യേക ട്രെയിൻ സർവിസ് നടത്തും. എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് 10, 17, 24, ഒക്ടോബർ ഒന്ന് തീയതികളിലാണ് ട്രെയിനുകൾ.
പുറമെ സെപ്റ്റംബർ ഒന്നിന് ചെന്നൈയിൽനിന്ന് എറണാകുളത്തേക്കും സെപ്റ്റംബർ മൂന്നിന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും സുവിദ ട്രെയിൻ സർവിസിനായി ഒരുക്കി. വ്യാഴാഴ്ച തിരുനൽവേലിയിൽനിന്ന് മംഗലാപുരത്തേക്കും സെപ്റ്റംബർ ഒന്നിന് മംഗലാപുരത്തുനിന്ന് തിരുനൽവേലിയിലേക്കും പ്രത്യേക ട്രെയിൻ ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.
സെപ്റ്റംബർ ഒന്നിന് സെക്കന്തരാബാദിൽനിന്ന് കൊച്ചുവേളിയിലേക്കും ആറിന് കൊച്ചുവേളിയിൽനിന്ന് സെക്കന്തരാബാദിലേക്കും സെപ്റ്റംബർ ആറിന് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കും ഏഴിന് ചെന്നൈയിൽനിന്ന് തിരുവനന്തപുരേത്തക്കും പ്രത്യേക ട്രെയിൻ ഉണ്ടാകും. മഹാരാഷ്ട്രയിലെ നന്ദേതിൽനിന്ന് എറണാകുളത്തേക്ക് സെപ്റ്റംബർ ഒന്നിനും ഇവിടെനിന്ന് തിരിച്ച് നാലിനും പ്രത്യേക ട്രെയിൻ ഉണ്ടാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
മലയാളികൾ ഏറെയുള്ള ബംഗളൂരുവിലേക്ക് സ്പെഷൽ ട്രെയിൻ വേണമെന്ന ആവശ്യം റെയിൽവേ ഇനിയും പരിഗണിച്ചിട്ടില്ല. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഇപ്പോഴുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാത്ത സാഹചര്യമാണ്. മിക്ക ട്രെയിനുകളിലും ഒാണക്കാലത്തും ശേഷവുമുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തതായി റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ഇൗ അവസരം മുതലെടുത്ത് സ്വകാര്യ ബസുകൾ യാത്രക്കാരെ പിഴിയുകയാണ്.
പ്രത്യേക നിരക്കാണ് സ്വകാര്യ ബസുടമകൾ ഇൗടാക്കുന്നത്. 1500 രൂപയിൽനിന്ന് 2750^ 3000 രൂപ വരെ പലരും ഇൗടാക്കുന്നുണ്ടെന്നാണ് ആക്ഷേപം. കെ.എസ്.ആർ.ടി.സി ഇൗ ദിവസങ്ങളിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ബംഗളൂരു, മൈസൂർ, മംഗലാപുരം, കൊല്ലൂർ, മൂകാംബിക, കോയമ്പത്തൂർ, വേളാങ്കണ്ണി, മധുര എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവിസ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. പുറമെ, ഉൗട്ടി, കന്യാകുമാരി, നാഗർകോവിൽ, തെങ്കാശി, പളനി എന്നീ കേന്ദ്രങ്ങളിലേക്ക് ഇത്തവണ സ്പെഷൽ സർവിസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.