ഒാണപ്പായസം ഇപ്പോഴേ തയാർ
text_fieldsകോഴിക്കോട്: ആേഘാഷങ്ങൾക്ക് ഇരട്ടി മധുരമേകാൻ മലയാളിക്ക് പായസം തന്നെ വേണം. ഇൗ ഒാണത്തിനും കോഴിക്കോട്ട് പായസമേളകൾ പൊടിപൊടിക്കും. കുടുംബശ്രീ ആഭിമുഖ്യത്തിൽ പലയിനം പായസങ്ങളുടെ മേള മാനാഞ്ചിറ ലൈബ്രറിക്ക് സമീപം വെള്ളിയാഴ്ച തുടങ്ങി. ഡെപ്യൂട്ടി മേയർ മീരാദർശക് ഉദ്ഘാടനം ചെയ്തയുടൻ തന്നെ പായസം വാങ്ങാൻ ഏറെപ്പേരെത്തി.
മുളയരി, പാലട, ചെറുപയർ എന്നിവകൊണ്ടുള്ള പായസങ്ങളാണ് കുടുംബശ്രീ ഒരുക്കിയത്. എല്ലായിനം പായസത്തിനും ഒേര വിലയാണ്. കപ്പിന് 30 രൂപ. ഒരു ലിറ്റർ വേണമെങ്കിൽ 300 രൂപയാണ് വില. കുടുംബശ്രീ മേത്തോട്ട് താഴം യൂനിറ്റ് പ്രവർത്തകരാണ് മാനാഞ്ചിറയിൽ പായസം തയാറാക്കുന്നത്. കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷെൻറ പായസമേള ഇത്തവണയും നടത്താനാണ് തീരുമാനം. ടൂറിസം കോർപറേഷെൻറ മലബാർ മാൻഷ്യൻ ഹോട്ടലിലായിരുന്നു പായസമേള നടത്താറ്. പഴയ സത്രം-കിഡ്സൺ ബിൽഡിങ്ങിൽ പ്രവർത്തിച്ച ഹോട്ടൽ കെട്ടിടം നഗരസഭ തിരിച്ചെടുത്തതിനാൽ മേളയുണ്ടാവില്ലെന്ന് കരുതിയിരുന്നു.
എന്നാൽ, ഇത്തവണയും പായസ േമള നടത്താൻ അനുമതി ലഭിച്ചതായി കെ.ടി.ഡി.സി റീജനൽ മാനേജർ എം.എസ്. പ്രദീപ് പറഞ്ഞു. 31 മുതൽ െസപ്റ്റംബർ നാലുവരെയാണ് കെ.ടി.ഡി.സി പായസമേള. പാലടപ്പായസം, ശർക്കരപ്പായസം എന്നിങ്ങനെ നാലിനം പായസങ്ങളാണ് ഉണ്ടാവുക. ദിവസവും പാലടപ്പായസവും മറ്റെന്തെങ്കിലുമൊരിനം പായസവുമാണ് ലഭിക്കുക. കപ്പിന് 30 രൂപയും ലിറ്ററിന് 250 രൂപയും അരലിറ്ററിന് 150 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. തിരുവോണമടുക്കുന്നതോടെ തളി ബ്രാഹ്മണ സമൂഹമടക്കം കൂടുതൽ സംഘങ്ങളും ഹോട്ടലുകളും വൈവിധ്യമാർന്ന പായസങ്ങളുമായി വിപണിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.