അളിയാ, കുളത്തിന് ചുറ്റും പ്രകാശം പരത്താൻ കൈ പൊക്കിയാരുന്നോ...
text_fields'അളിയാ, കുളത്തിന് ചുറ്റും പ്രകാശം പരത്താൻ അന്ന് കൈപൊക്കിയാരുന്നോ, എങ്കിൽ പണികിട്ടി. മത്സരിക്കണമെങ്കിൽ പതിനായിരംകൂടി കരുതിക്കോ.... ഒാണാട്ടുകര നഗരത്തിലെ കൗൺസിലർമാർക്കാണ് വികസനവഴിയിൽ 'തിരിച്ചടവിെൻറ' പണികിട്ടിയത്.
2010-15ലെ കൗൺസിൽ കാലയളവിലാണ് സംഭവം. സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി നഗര ആസ്ഥാനത്തിന് സമീപഭാഗത്തെ ക്ഷേത്രക്കുളത്തിന് ചുറ്റും പ്രകാശം പരത്താൻ കൗൺസിൽ രാഷ്ട്രീയ ഭേദമില്ലാതെ തീരുമാനമെടുത്തു. 'കത്താത്ത ബൾബ്' റോഡിലെ പോസ്റ്റിലുള്ളപ്പോൾ കുളത്തിന് ചുറ്റും എൽ.ഇ.ഡി ബൾബ് 'പ്രകാശിപ്പിച്ചത്' പൊതുമുതലിന് ഭീമമായ നഷ്ടമെന്നാണ് 'തലനാരിഴ കീറിയ' പരിശോധനക്കാർക്ക് ബോധ്യമായത്. ഇതിനായി ചെലവഴിച്ച തുക 'കൈപൊക്കിയ കൗൺസിലർമാരിൽ'നിന്ന് ഇൗടാക്കാൻ കുറിപ്പ് എഴുതി കണക്കപ്പിള്ളമാർ മടങ്ങി. 'നമ്മൾ ഇത് എത്ര കണ്ടതാണ്' എന്ന ഭാവത്തിൽ വികസന വിപ്ലവക്കാരായ സാമാജികർ കാലം കഴിച്ചുകൂട്ടി. എന്നാൽ, ഒാഡിറ്റുകാർ നൽകിയത് മുട്ടൻ പണിയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് അങ്കത്തിന് കച്ചമുറുക്കിയപ്പോഴാണ് നേതാക്കൾ തിരിച്ചറിയുന്നത്. രണ്ട് ലക്ഷത്തോളം െചലവഴിച്ച പദ്ധതിയിൽ ഒരാളിൽനിന്ന് 4,489 രൂപ ഇൗടാക്കാനായിരുന്നു കുറിപ്പ് എഴുതിയത്.
ഭരണകാലാവധി കഴിഞ്ഞതോടെ വെളിച്ച വിപ്ലവം 'മനസ്സിൽനിന്നേ മാഞ്ഞു. വാർഡൊക്കെ ജനറലായതോടെ അങ്കത്തട്ടിൽ ഇറങ്ങാൻ ക്ലിയറൻസ് സർട്ടിഫിക്കറ്റിന് നഗരസഭയിൽ എത്തിയപ്പോഴാണ് മറന്നുപോയ പദ്ധതികളൊക്കെ ഒാർക്കാൻ ഒരവസരം ലഭിക്കുന്നത്. 4,489െൻറ കൂടെ പലിശയും പിഴപ്പലിശയുമായി 5317 രൂപ കൂടി അടക്കണമെന്ന് കേട്ടപ്പോഴാണ് 'വികസന വിപ്ലവത്തിന്' ഇങ്ങനെയും ചില തിരിച്ചടികളുണ്ടെന്ന് തിരിച്ചറിയുന്നത്. സർട്ടിഫിക്കറ്റും വാങ്ങി ധിറുതിയിൽ പോകാനെത്തിയ നേതാവ് അന്നേരമാണ് ഒാഫിസിലെ കസേര വലിച്ചിട്ടിരുന്നിട്ട് 'അളിയനെ' വിളിച്ചത്.
ഇതറിഞ്ഞപ്പോൾ പിന്നീട് നടന്ന പല വികസന വിപ്ലവ നായകർക്കും നെഞ്ചിടിപ്പ് വർധിച്ചതായും കേൾക്കുന്നുണ്ട്. 'കോടികളുടെ വികസനത്തിന് കൈ പൊക്കിയവരൊക്കെ' ഒാഡിറ്റ് സംബന്ധിച്ച് വിശദമായ പഠനത്തിലാണെന്നാണ് കേൾക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.