Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2022 8:23 PM IST Updated On
date_range 23 Oct 2022 8:31 PM ISTഒന്നരക്കോടിയുടെ സ്വര്‍ണം വിമാനത്തിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
text_fieldsbookmark_border
മട്ടന്നൂര്‍: ഒന്നരക്കോടിയുടെ സ്വർണം വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അബൂദബിയില്‍നിന്ന് കണ്ണൂരിലെത്തിയ വിമാനത്തില്‍നിന്നാണ് ഒന്നരക്കോടി രൂപ മൂല്യമുള്ള സ്വർണം കണ്ടെത്തിയത്.
വിമാനം ശുചീകരിക്കാനെത്തിയവരാണ് നാല് കവറുകളിലായി സൂക്ഷിച്ച നിലയില്‍ സ്വർണം കണ്ടെടുത്തത്. വിമാനത്തിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇവ.
തുടര്‍ന്ന് കസ്റ്റംസിനെ വിവരമറിയിക്കുകയായിരുന്നു. 2 കിലോ 831 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. കസ്റ്റംസ് സംഘം സ്വർണം കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story