നെടുമ്പാശ്ശേരിയിൽ ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി
text_fieldsനെടുമ്പാശ്ശേരി: കസ്റ്റംസിന്റെ സ്പെഷൽ ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും എയർ ഇന്റലിജൻസ് യൂനിറ്റും ചേർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ 1.28 കോടിയുടെ കള്ളക്കടത്ത് പിടികൂടി. മൂന്ന് പേരിൽനിന്നായി 3261 ഗ്രാമിലേറെ സ്വർണമാണ് കണ്ടെടുത്തത്.
ദുബൈയിൽനിന്നു വന്ന മലപ്പുറം സ്വദേശി സാദിഖിൽനിന്ന് 1015.80 ഗ്രാം സ്വർണമാണ് പിടികൂടിയത്. നാല് കാപ്സ്യൂളിന്റെ രൂപത്തിലാണ് ശരീരത്തിലൊളിപ്പിച്ചത്. അബൂദബിയിൽനിന്നു വന്ന മലപ്പുറം സ്വദേശി അഹമ്മദ് എന്നയാളും 1066.21 ഗ്രാം സ്വർണം നാല് കാപ്സ്യൂളാക്കി ഒളിപ്പിക്കുകയായിരുന്നു.
അബൂദാബിയിൽനിന്ന് തന്നെയെത്തിയ കോഴിക്കോട് സ്വദേശി റിയാസിൽനിന്ന് 1179.55 ഗ്രാമാണ് കണ്ടെടുത്തത്. ഇയാളും നാല് കാപ്സ്യൂളാക്കിയാണ് ഒളിപ്പിച്ചിരുന്നത്.നെടുമ്പാശ്ശേരിവഴി കൂടുതൽ കള്ളക്കടത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് സംയുക്ത പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.