സമീപ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം
text_fieldsതിരുവനന്തപുരം: സമീപ ചരിത്രത്തിൽ ഇത്ര രൂക്ഷമായ പ്രളയം കേരളം കണ്ടിട്ടില്ല. കഴിഞ്ഞ മാസം കുട്ടനാട് അടക്കമുള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയതിനു പിന്നാലെയാണ് അണക്കെട്ടുകൾ തുറന്ന് വിട്ടതിലൂടെയുള്ള പ്രളയം സംഹാരതാണ്ഡവമാടുന്നത്.
1924ലാണ് മലയാളക്കര കണ്ട ഏറ്റവും വലിയ പ്രളയം. അന്ന് വലിയ കൃഷിനാശമുണ്ടായി. പെരിയാറിലൂടെ സെക്കൻഡിൽ നാലു ലക്ഷം ഘനയടി വെള്ളം ഒഴുകിയെന്നാണ് വിവരം. 1924 ജൂലൈ 15ന് മൂന്നാറിനടുത്ത് തലയാറിൽ 25.13 ഇഞ്ച് മഴ പെയ്തു. തൊട്ടടുത്ത ദിവസം 64.16 സെ. മീറ്ററും അതിനടുത്ത ദിവസം 29.87 സെ. മീറ്ററും മഴ രേഖപ്പെടുത്തി. ദേവികുളത്ത് 48.26 സെ. മീറ്ററും മൂന്നാറിൽ 33.02 സെ. മീറ്ററും പീരുമേടിൽ 31.369 സെ. മീറ്ററുമാണ് ആ ദിവസങ്ങളിൽ പെയ്ത മഴ.
1957ൽ പെരിയാറിെൻറ തീരത്തെ 60 വില്ലേജുകളെ മഴ ബാധിച്ചു. 1961ലെ മഴയിൽ വലിയ നാശനഷ്ടമുണ്ടായി. 89 പേർ മരിച്ചു. പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആലുവ-പറവൂർ റോഡ് മുങ്ങി. പറമ്പയം, മംഗലപ്പുഴ പാലങ്ങൾ ഭാഗികമായി തകർന്നു. 1974ൽ ഉരുൾപൊട്ടലിൽ നിരവധി ജീവൻ നഷ്ടമായി. വൈകി വന്ന മൺസൂണിെൻറ രണ്ടാം പകുതിയിലെ കനത്ത മഴയാണ് അന്ന് നാശം വിതച്ചത്. ജുലൈയിൽ 10 ദിവസം പെയ്ത മഴയിൽ പെരിയാറടക്കം നിറഞ്ഞൊഴുകി. ഇത്തവണ ആകാശച്ചുഴിയാണ് മഴക്ക് കാരണമായത്.
തമിഴ്നാട് അഞ്ച് കോടി, കർണാടക 10 കോടി
ദുരന്തനിവാരണ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്നാട് അഞ്ച് കോടിയും കര്‍ണാടക 10 കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാമെന്ന് അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു. ദുരന്തമേഖലകൾ സന്ദർശിക്കാനെത്തിയ കേന്ദ്രസംഘത്തിന് കൃത്യമായ വിവരം കേരളം കൈമാറിയിട്ടുണ്ട്.
ദുരന്തങ്ങൾക്ക് കേന്ദ്രസഹായമനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് നൽകിയ നിർദേശത്തിന് പുറമേ, പ്രളയം പ്രത്യേകസാഹചര്യമായി പരിഗണിച്ച് അധികസഹായം അനുവദിക്കണമെന്നും സംസ്ഥാനം അഭ്യർഥിച്ചിട്ടുണ്ട്. മഴെക്കടുതിയിൽ നേരേത്ത 1000 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കിയിരുന്നത്.
മലയോര രാത്രിയാത്രകൾ പരിമിതപ്പെടുത്തണം
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര പരിമിതപ്പെടുത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പുഴ, ചാല് എന്നിവയിലും കടലോരങ്ങളിലും ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കണം. മലയോര റോഡുകള്‍ക്ക് കുറുകെയുള്ള ചെറുചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. മരങ്ങള്‍ക്കു ചുവട്ടിൽ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ െഎ.എ.എസ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. എറണാകുളം ജില്ലയിലെ രക്ഷാപ്രവര്‍ത്തവും പുനരധിവാസപ്രവര്ത്തവും ഏകോപിപ്പിക്കുന്നതിന് മുഹമ്മദ് ഹനീഷ്, രാജമാണിക്യം എന്നിവരെയും വയനാട് ജില്ലയിലേക്ക് ലാൻഡ് റവന്യൂ കമീഷണര്‍ എ.ടി. ജെയിംസിനെയും നിയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
കക്കി തുറന്നു, കുട്ടനാട്ടിൽ ആശങ്ക
കക്കി ഡാം തുറന്നുവിട്ടതോടെ കുട്ടനാട്ടിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. കഴിഞ്ഞദിവസം ഡാം തുറന്നുവിട്ടപ്പോൾ വിചാരിച്ചിരുന്ന രീതിയിൽ സ്ഥിതി വഷളായിട്ടില്ല. അതേസമയം, മീനച്ചിലാറ്റിെൻറ വൃഷ്ടിപ്രദേശങ്ങളിൽ വെള്ളിയാഴ്ച കനത്ത മഴപെയ്തത് വീണ്ടും ആശങ്കക്കിടയാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
എന്‍.ഡി.ആര്.എഫും പ്രതിരോധ സേനയും രംഗത്ത്
തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറന്ന സാഹചര്യവും പ്രളയവും മഴക്കെടുതികളും നേരിടുന്നതിന് സംസ്ഥാനത്തെ സഹായിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളുമായി ദേശീയ ദുരന്ത പ്രതികരണസേനയും (എന്‍.ഡി.ആര്.എഫ്) പ്രതിരോധസേനാംഗങ്ങളും രംഗത്ത്.
എന്‍.ഡി.ആര്.എഫിെൻറ 14 സംഘങ്ങളാണ് കേരളത്തിെൻറ വിവിധ ജില്ലകളില്‍ എത്തിയത്. പെരിയാറില്‍ വെള്ളം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തെ തൃശൂരിലേക്ക് മാറ്റി. നേരത്തെ ആലുവയില്‍ ഒരുസംഘം നിലയുറപ്പിച്ചിരുന്നു. ഇടുക്കി ചെറുതോണിയിലും വാത്തിക്കുടിയിലും ഓരോ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. കോഴിക്കോടുനിന്ന് മറ്റൊരുസംഘം തൃശൂരിലേക്ക് നീങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.