‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഫെഡറലിസം തകർക്കപ്പെടുന്നതിന്റെ സൂചന -അഡ്വ. കാളീശ്വരം രാജ്
text_fieldsതൃശൂർ: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം അധികാരം ഉപയോഗിച്ച് നിഷ്കർഷിക്കുന്നത് ഫെഡറലിസം തകർക്കപ്പെടുന്നതിന്റെ സൂചനയാണെന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. കാളീശ്വരം രാജ്. ഇലക്ടറൽ ബോണ്ട് എന്ന ആഭാസത്തിലൂടെ ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോലഴി ഗ്രാമീണ വായനശാലയുമായി സഹകരിച്ച് നടത്തിയ പ്രഫ. സി.ജെ. ശിവശങ്കരൻ അനുസ്മരണത്തിൽ ‘ഇന്ത്യൻ ഫെഡറലിസത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.ജെ.എസിനെ അനുസ്മരിച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ സംസാരിച്ചു. ‘ഇന്ത്യൻ ഭരണഘടനയുടെ സമകാലിക വായന’ എന്ന വിഷയത്തിൽ കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിലെ വിജയികൾക്ക് പരിഷത്ത് ജില്ല പ്രസിഡന്റ് സി. വിമല പുരസ്കാര വിതരണം നടത്തി.
ഗോപിക സുരേഷ് ശാസ്ത്രഗീതം ആലപിച്ചു. അഡ്വ. ടി.വി. രാജു സ്വാഗതവും സി.ജെ.എസ് ട്രസ്റ്റ് അംഗം ഡോ. സി.എൽ. ജോഷി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.