'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പ്രായോഗികമല്ല; രാജ്യത്തോടുള്ള സംഘ്പരിവാറിന്റെ വെല്ലുവിളി- വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന തലതിരിഞ്ഞ ആശയം കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രായോഗികമല്ല. എല്ലാ നിയന്ത്രണവും തങ്ങളിലേക്ക് കൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് ഒറ്റ തിരഞ്ഞെടുപ്പിലൂടെ മോദിയും സംഘ്പരിവാറും ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തോട് തന്നെയുള്ള വെല്ലുവിളിയാണ്.
ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും വ്യത്യസ്തങ്ങളായ സംസ്‌കാരവും ജീവിത രീതികളും വിവിധ ഭാഷകളുമൊക്കെ ചേര്‍ന്നതാണ് ഇന്ത്യ. പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ അധികാരത്തുടര്‍ച്ചയുടെ ധാര്‍ഷ്ട്യത്തില്‍ ബി.ജെ.പിയും സംഘ്പരിവാറും ജനാധിപത്യം എന്ന ആശയത്തെ തന്നെ അട്ടിമറിക്കുകയാണ്.
ജനവിധി ബോധപൂര്‍വം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനവികാരം ഉയരും. ആ ജനവികാരത്തിന് വഴങ്ങി തുഗ്ലക്ക് പരിഷ്‌കാരത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് പിന്തിരിയേണ്ടിവരുമെന്നും ഉറപ്പാണെന്നും വി.ഡി സതീശൻ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.