അങ്ങനെെയാക്കെയാണ് അറക്കപ്പറമ്പിൽ കുര്യൻ ആൻറണി
text_fieldsതൃശൂർ: വരുന്ന ഡിസംബർ 28ന് വയസ്സ് 79 പൂർത്തിയാകും. കെ.പി.സി.സിയും കേരളവും ഭരിച്ചുകഴി ഞ്ഞ് തട്ടകം ഡൽഹിയിലേക്ക് മാറ്റിയിട്ട് കാലം കുറെയായി. കുറെക്കാലം രാജ്യരക്ഷ കൈപ്പിട ിയിലായിരുന്നു. എന്നാലും കേരളത്തിലെ കോൺഗ്രസിെൻറ ചരടിെൻറ ഒരറ്റം കൈയിലുണ്ട്. നാട്ട ിൽ തെരഞ്ഞെടുപ്പ് പഞ്ചായത്തിലേക്കായാലും ഓടിയെത്തും. മേെമ്പാടിക്ക് നർമവും പരിഹാ സവുമൊക്കെ ചേർത്ത് പണ്ട് പ്രസംഗം സി.പി.എമ്മിനെതിരെയായിരുന്നു. ഇപ്പോൾ അധികവും ബി. ജെ.പിക്കെതിരെ തിരിച്ചു വിട്ടിരിക്കുകയാണ്.
എന്നുെവച്ച്, കേരളത്തിലെ സി.പി.എമ്മിന െയും ഇടത് സർക്കാറിനെയും വെറുതെ വിടാനുമില്ല.
ഈ തെരഞ്ഞെടുപ്പിലും കേരളത്തിലെ യു.ഡ ി.എഫ് സ്ഥാനാർഥികൾക്ക് എ.കെ. ആൻറണിയെന്ന ‘ചെറുപ്പക്കാരനെ’ തങ്ങളുടെ മണ്ഡലത്തിൽ നാലോ അഞ്ചോ പൊതുയോഗത്തിലെങ്കിലും വേണം. ആൻറണി പക്ഷെ, നിയന്ത്രണം വെച്ചിട്ടുണ്ട്, ദിവസത്തിൽ മൂന്ന്. ആവശ്യക്കാർക്ക് ഔചിത്യമില്ലല്ലോ, അത് നാലും അഞ്ചുമൊക്കെ ആകുന്നുണ്ടെന്ന് ആൻറണി.
പാലക്കാട്ടെ പൊതുയോഗങ്ങൾ കഴിഞ്ഞ് തൃശൂരിെല രാമനിലയം സർക്കാർ െഗസ്റ്റ് ഹൗസിൽ എത്തുേമ്പാൾ രാത്രി 10 ആകാറായി. സർക്കാർ മന്ദിരത്തിൽ താമസിച്ചാൽ ഒരു സൗകര്യമുണ്ട്; പെരുമാറ്റച്ചട്ടം പറഞ്ഞ് അധികം പേരെ അടുപ്പിക്കാതിരിക്കാം, പ്രത്യേകിച്ച് മാധ്യമ പ്രവർത്തകരെ. അതുകൊണ്ട് ആൻറണിക്ക് മാതൃകാ പെരുമാറ്റച്ചട്ടം ഒരു ‘സേഫ് സോൺ’ കൂടിയാണ്. രാമനിലയത്തിൽ ഉച്ചയൂണിന് മുമ്പ് മാധ്യമ പ്രവർത്തകരുമായി അഭിമുഖത്തിന് തൃശൂർ പ്രസ്ക്ലബിലെത്തി. ‘തല മുതിർന്ന’ എന്ന് പരിചയപ്പെടുത്തിയ ഭാരവാഹിയോട് ‘ഉയരം കുറഞ്ഞ എന്നു കൂടി പറ’ എന്ന് അതിഥി. ‘ഇനിയുമൊരു അങ്കത്തിന് ബാല്യമുള്ള’ എന്ന് പറഞ്ഞയുടൻ കൈയുയർത്തി, ‘അതവിടെ ഇരിക്കട്ടെ’. മാധ്യമ പ്രവർത്തനം പരിശീലിക്കാനെത്തിയ പെൺകുട്ടികൾ അടക്കമുള്ള യുവതലമുറയെ കണ്ട് മാറുന്ന ഇന്ത്യയുടെ പരിഛേദമെന്ന് നിരീക്ഷണം.
പിന്നെ പരിശീലനാർഥികൾക്ക് ചെറിയ ക്ലാസാണ്; ‘മടിക്കാതെ ചോദിക്കണം. ചോദ്യം ഷാർപ്പാവണം. ചോദിക്കാനുള്ളത് ക്വിക്ക് ആയി ചോദിക്കണം. ഇതൊക്കെ നടക്കണമെങ്കിൽ നന്നായി ഹോം വർക്ക് ചെയ്യണം’. മോദിയെ മാറ്റാനും പിണറായി വിജയനെ പാഠം പഠിപ്പിച്ച് ശിഷ്ടകാലം നേർവഴിക്ക് നടത്താനുമുള്ള തെരഞ്ഞെടുപ്പാണിത് എന്നാണ് ആൻറണിയുടെ പക്ഷം. മോദി ഇനി വേണ്ട. പിണറായി ധാർഷ്ട്യവും ധിക്കാരവും മർക്കടമുഷ്ടിയും കുറച്ച് ഇത്തിരി നന്നായി ഭരിക്ക് -എന്ന് ഉപദേശം. കോഴിക്കോട് പ്രസംഗത്തിൽ വിശ്വാസം സംരക്ഷിക്കുമെന്ന് പറഞ്ഞ േമാദിക്കുള്ള ആൻറണിയുടെ മറുപടി ‘ആ പരിപ്പ് ഇവിടെ വേവില്ല’ എന്നാണ്. കേരളത്തിലെ തിയറ്ററുകളിൽ ആ നാടകം ഓടില്ല എന്ന് ബി.ജെ.പിയെ ഓർമിപ്പിക്കുന്നു. സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് രാജ്യദ്രോഹം മാത്രമല്ല, ദേശവിരുദ്ധവുമാണെന്ന കുറ്റപത്രവുമുണ്ട്.
‘ഭരണം നിലനിർത്താൻ മോദിയും പിടിച്ചെടുക്കാൻ രാഹുലും ഓടുന്നതിൽ കാര്യമുണ്ട്. കേരളത്തിൽ മാത്രമുള്ള ഇടതുപക്ഷം ഇതെന്തു കണ്ടിട്ടാണ് ഓടുന്നത്’ എന്ന ചോദ്യം പരിഹാസത്തിെൻറ അസ്ത്ര പ്രയോഗമാണ്. ‘ഈ തെരഞ്ഞെടുപ്പ് തോറ്റാലും പിണറായി സർക്കാറിന് ഒന്നും സംഭവിക്കില്ലല്ലോ. അതുകൊണ്ട് ഇത്തവണ അരിവാളും ചുറ്റികയും നെൽക്കതിരും മാറ്റി വെച്ച് കൈപ്പത്തിക്ക് ഒരു വോട്ട് ചെയ്ത് നോക്ക്’ എന്ന് മാധ്യമ പ്രവർത്തകർക്ക് കൂടിയുള്ള ഉപദേശമാണ്. എത്ര ചോദിച്ചിട്ടും ‘ശബരിമല കയറാൻ’ ആൻറണി തയാറല്ല. ചട്ടലംഘനത്തിെൻറ വെട്ടിൽ വീഴാൻ താനില്ലെന്ന് വ്യക്തമാക്കി വഴക്കത്തോടെ ഒഴിഞ്ഞുമാറ്റം. ‘ചൗക്കിദാർ ചോർ ഹേ’ എന്ന രാഹുലിെൻറ പ്രയോഗം താങ്കൾ അടക്കമുള്ളവർ ആവർത്തിക്കാത്തതെന്ത് എന്ന ചോദ്യത്തിനും മറുപടി തന്ത്രപരം. ‘കേരളത്തിൽ എത്ര സീറ്റ്’? -ഇരുപതിൽ ഇരുപതിനടുത്ത് എന്നാണ് മറുപടി.
വേണ്ടത്ര വനിതകളെ സ്ഥാനാർഥിയാക്കാത്തത് എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഇപ്പോഴും തുടരുന്ന പുരുഷ മേധാവിത്വംകൊണ്ട് മാത്രമാണെന്ന് ഉറച്ച മറുപടി. തൃശൂരിൽ യു.ഡി.എഫിെൻറ ജയത്തെപ്പറ്റി ആൻറണിക്ക് തെല്ലുമില്ല സംശയം. ‘പ്രതാപൻ ആളാരാ?’ -എന്നു പറഞ്ഞ് ഇരുത്തിയൊരു ചിരി. ‘പ്രതാപൻ ജയിക്കും, ആള് നല്ലവനാ’ എന്ന് സർട്ടിഫിക്കറ്റും. പ്രതാപെൻറ എതിരാളി രാജാജിയെ അറിയുമെങ്കിലും അടുപ്പമില്ല. എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി രാജ്യസഭയിൽ തനിക്കൊപ്പമുണ്ടേല്ലാ എന്ന് ഓർമിപ്പിച്ചു. ഈ തെരഞ്ഞെടുപ്പിന് ശേഷം തെൻറ സ്ഥാനം എന്തായിരിക്കുമെന്ന പ്രഖ്യാപനം കൂടിയുണ്ട്. ‘അവസാന ശ്വാസം വരെ രാഷ്ട്രീയത്തിലുണ്ടാകും. പക്ഷെ അധികാരം, ഇനി അത് വേണ്ട. ആ കാലം കഴിഞ്ഞു. എല്ലാറ്റിനുമൊരു സമയമുണ്ട്’.
തൃശൂർ ജില്ലയിൽ ശനിയാഴ്ച നാല് പൊതുയോഗങ്ങളിലാണ് പങ്കെടുത്തത്. ആലത്തൂരിലെ സ്ഥാനാർഥി രമ്യ ഹരിദാസിന് വേണ്ടി വടക്കാഞ്ചേരി നിയമസഭ മണ്ഡലത്തിലെ അത്താണിയിലായിരുന്നു ആദ്യത്തേത്. തൃശൂരിലെ സ്ഥാനാർഥി ടി.എൻ. പ്രതാപന് വേണ്ടി ഒല്ലൂർ പുത്തൂരിലും ഇരിങ്ങാലക്കുടയിലും. ചാലക്കുടിയിലെ സ്ഥാനാർഥി ബെന്നി െബഹനാന് വേണ്ടി ചാലക്കുടിയിൽ. അതുകഴിഞ്ഞ് എറണാകുളത്തേക്ക്. അത്താണിയിൽ 3.30ന് നിശ്ചയിച്ച ആദ്യ പരിപാടിക്ക് എത്തിയത് രണ്ട് മണിക്കൂർ വൈകിയാണ്. എറണാകുളത്തേക്ക് തിരിക്കുേമ്പാൾ രാത്രിയേറെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.