ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
text_fieldsകുന്നംകുളം: ക്രിസ്മസ് പുലരിയിൽ കുന്നംകുളം ജങ്ഷനിൽ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. പഴഞ്ഞി ചീരൻവീട്ടിൽ ജോസിന്‍റെ (വർഗീസ്) മകൻ റെന്നിങ്ങ്സ് (35) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നോടെ ജങ്ഷനിൽ വെച്ചായിരുന്നു അപകടം.
കല്ലുംപുറം നെയ്യൻവീട്ടിൽ ജോയിയുടെ മകൻ ജിനു (27)വിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാൾ അമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബംഗളൂരുവിൽ നിന്ന് എറണാകുളത്തക്ക് പോകുന്ന കർണാടക ആർ.ടി.സി ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. വടക്കാഞ്ചേരി റോഡിൽ നിന്ന് ബൈക്കിൽ പട്ടാമ്പി റോഡിലേക്ക് തിരിയുമ്പോഴായിരുന്നു അപകടം. ഓടികൂടിയവർ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അൽപസമയത്തിനുള്ളിൽ റെന്നിങ്ങ്സ് മരിച്ചു. വടക്കാഞ്ചേരി റോഡിലെ വർക്ക്ഷോപ്പ് അടച്ച് വീട്ടിലേക്ക് ഇരുവരും ബൈക്കിൽ പോകുകയായിരുന്നു. ബസും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.