Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാറിൽ വീട്ടിലേക്ക്...

മൂന്നാറിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വയോധികൻ മരിച്ചു

text_fields
bookmark_border
dead body
cancel
Listen to this Article

മൂന്നാർ: വീട്ടിലേക്ക് മണ്ണിടിഞ്ഞ് വയോധികൻ മരിച്ചു. മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിലെ പട്ടികജാതി കോളനിയിൽ താമസിക്കുന്ന ശ്രീഭണ്ടാരമാണ്​ (75) മരിച്ചത്. ഇദ്ദേഹത്തിന്‍റെ വീടിനു പിന്നിലെ തിട്ടയിടിഞ്ഞ് വീഴുകയായിരുന്നു. ദേഹത്ത് മണ്ണ് വീണാണ് മരണം. വീട്ടിൽ ഒറ്റക്ക്​ താമസിച്ചിരുന്ന ഇദ്ദേഹത്തെ രാത്രി മകൻ അന്വേഷിച്ചു വന്നപ്പോഴാണ് സംഭവം അറിഞ്ഞത്.

അതിനിടെ, മൂന്നാർ ഗ്യാപ്​ റോഡിൽ മണ്ണിടിഞ്ഞ്​ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്​. മണ്ണും കല്ലും റോഡി​ലേക്ക്​ വീണു. പ്രദേശത്ത്​ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദേവികുളം താലൂക്കിലും ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലും സ്കൂളുകൾക്ക്​ വെള്ളിയാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landslidemunnar landslide
News Summary - one death in munnar landslide
Next Story