Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചുരത്തിൽ ലോറി വൈദ്യുതി...

ചുരത്തിൽ ലോറി വൈദ്യുതി ലൈനിന് മുകളിൽ മറിഞ്ഞ് ഒരാൾ മരിച്ചു; ഗതാഗതം മുടങ്ങി

text_fields
bookmark_border
ചുരത്തിൽ ലോറി വൈദ്യുതി ലൈനിന് മുകളിൽ മറിഞ്ഞ് ഒരാൾ മരിച്ചു; ഗതാഗതം മുടങ്ങി
cancel

​കൊട്ടിയൂർ: പാൽച്ചുരം ചുരത്തിൽ ആശ്രമം ജങ്ഷന് സമീപം ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. വൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.

ഇന്ന് രാവിലെ 7.40 ഓടെയായിരുന്നു അപകടം. തലകീഴായി മറിഞ്ഞ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. മുന്നിലെ ടയറുകൾ വാഹനത്തിൽനിന്ന് വേർപ്പെട്ട നിലയിലാണ്.

ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റ സഹായിയെ രക്ഷപ്പെടുത്തി പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathaccidentPalchuramoverturns
News Summary - One dies after lorry overturns on power line at Palchuram
Next Story