'വൺ ഇന്ത്യ, വൺ പെൻഷൻ'; കമ്മിറ്റികൾ വിപുലീകരിക്കുന്നു
text_fieldsകോട്ടയം: രാജ്യത്ത് സർക്കാർ ജീവനക്കാരും സാധാരണക്കാരും ഉൾപ്പെടെ എല്ലാ പൗരന്മാർക്കും തുല്യ പെൻഷൻ നടപ്പാക്കണമെന്ന ആവശ്യവുമായി രൂപംകൊണ്ട വൺ ഇന്ത്യ, വൺ പെൻഷൻ സംഘടനയുടെ പ്രവർത്തനം വിപുലീകരിക്കുന്നു. 60 തികഞ്ഞവർക്കെല്ലാം തുല്യപെൻഷൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. 10,000 രൂപ വീതം എല്ലാവർക്കും നൽകണമെന്നും സംഘടന ഭാരവാഹികൾ പറയുന്നു. ഇതിെൻറ പ്രവർത്തനം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഈ മാസം 15നുള്ളിൽ വാർഡുകളിൽ കമ്മിറ്റി രൂപവത്കരണം പൂർത്തിയാകുന്നതോെട സംഘടന വലിയ ശക്തിയായി മാറുമെന്നും ഇവർ പറഞ്ഞു.
വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആശയം പ്രചരിപ്പിക്കുന്നതിന് സ്വാതന്ത്ര്യദിനത്തിൽ എല്ലാ പഞ്ചായത്തിലും ദേശീയപതാക ഉയർത്തുമെന്നും പ്രസിഡൻറ് വിനോദ് കെ. ജോസ് അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് എല്ലാ എം.എൽ.എമാർക്കും നിവേദനം നൽകിവരുകയാണ്. സെക്രട്ടറി പി.എം.കെ. ബാവ, ട്രഷറർ എസ്. അനൂപ് എന്നിവരുടെ നേതൃത്വത്തിൽ സംഘടനയുടെ ആശയപ്രചാരണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.