പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
text_fieldsപാലക്കാട്: വാളയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. വിജയൻ എന്നയാൾക്കാണ് ആനയുടെ ചവിട്ടേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. കൃഷിസ്ഥലത്ത് ആന ഇറങ്ങിയത് കണ്ട് അവയെ തുരത്താനായി വിജയൻ പോവുകയായിരുന്നു. എന്നാൽ, കാട്ടാന ഇയാൾക്ക് നേരെ തിരിഞ്ഞു. നിരവധി ആനകളുള്ള കൂട്ടമാണ് വിജയന്റെ കൃഷിയിടത്തിൽ ഇറങ്ങിയത്. നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചത്.
വിജയന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാട്ടാന സ്ഥിരമായി എത്താറുള്ള പ്രദേശമാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനകൾ കൂട്ടത്തോടെ പ്രദേശത്തേക്ക് എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.