ലക്ഷം പിന്നിട്ട് കോവിഡ് പരിശോധന; മാതൃകയായി കേന്ദ്ര സര്‍വകലാശാല
text_fieldsപെരിയ: മഹാമാരിക്കാലത്ത് മാതൃകയായി കേരള കേന്ദ്ര സര്‍വകലാശാല. സര്‍വകലാശാലയില്‍ നടന്നുവരുന്ന കോവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് കോവിഡ് നിര്‍ണയത്തിനുള്ള 1,01,429 ആര്.ടി.പി.സി.ആര് പരിശോധനകളാണ് സര്‍വകലാശാലയില്‍ നടന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30നാണ് സ്രവം പരിശോധിക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്ച്ചിെൻറ അംഗീകാരം ലഭിച്ചത്. ജില്ലയിലെ വിവിധ പ്രാഥമിക, സാമൂഹിക, കുടുംബ ആരോഗ്യകേന്ദ്രങ്ങള്‍, ജില്ല ആശുപത്രി, പ്രത്യേക ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍നിന്ന് ശേഖരിക്കുന്ന സാമ്പിളാണ് കേന്ദ്ര സര്‍വകലാശാലയില്‍ പരിശോധന നടത്തുന്നത്.
ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബിലാണ് പരിശോധന. പ്രതിദിനം ശരാശരി 1200ഓളം പരിശോധനകള്‍ നടത്തുന്നതായി നേതൃത്വം നല്കുന്ന വകുപ്പ് തലവന്‍ ഡോ. രാജേന്ദ്ര പിലാങ്കട്ട പറഞ്ഞു. 1700 വരെ പരിശോധനകള്‍ നടന്ന ദിവസങ്ങളുമുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വൈറോളജി ലാബാണ് സര്‍വകലാശാലയിലേത്. പരിശോധനാഫലം സംസ്ഥാന സര്‍ക്കാറിെൻറ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും.
അധ്യാപകനായ ഡോ. സമീര്‍ കുമാര്‍, ലാബ് ടെക്നീഷ്യന്മാരായ എം. ആരതി, എം.വി. ക്രിജിത്ത്, സുനീഷ് കുമാര്‍, കെ. രൂപേഷ്, റോഷ്ന രമേശന്, വീണ, ലാബ് അസിസ്റ്റൻറുമാരായ വി. ജിതിന്‍രാജ്, ഷാഹുല്‍ ഹമീദ് സിംസാര്‍, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരായ മുഹമ്മദ് റിസ്വാന്, നിഖില്‍ രാജ്, എം.പി. സച്ചിന്, ഗവേഷക വിദ്യാര്‍ഥികളായ പ്രജിത്ത്, വിഷ്ണു, രാജേഷ്, മനോജ്, അശ്വതി, ലതിക, രന്‍ജീത്, അശുതോഷ്, അഞ്ജലി എന്നിവരാണ് സംഘത്തിലുള്ളത്. വൈസ് ചാന്‍സിലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്ലുവിെൻറ ഇടപെടലും പിന്തുണയും ഇതിന് പിന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.