ഗവർണർക്കെതിരെ പ്രതിഷേധവുമായി ഇന്ന് രാജ്ഭവനിലേക്ക്; ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് സംഘാടകർ
text_fieldsതിരുവനന്തപുരം: ഗവർണർക്കെതിരായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി ഇടതുമുന്നണിയുടെ നേതൃത്വത്തിലെ രാജ്ഭവന് മുന്നിലെ പ്രതിഷേധ കൂട്ടായ്മ ഇന്ന്. എൽ.ഡി.എഫ് നേരിട്ടല്ലെങ്കിലും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഒരു ലക്ഷം പേർ സമരത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അവകാശപ്പെടുന്നു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ഡി.എം.കെ നേതാവ് തിരുച്ചി ശിവ എം.പി അടക്കം ദേശീയ നേതാക്കൾ പങ്കെടുക്കും. ജില്ല കേന്ദ്രങ്ങളിലും ചൊവ്വാഴ്ച വിദ്യാഭ്യാസ സംരക്ഷ കൂട്ടായ്മ സംഘടിപ്പിക്കും.
തലസ്ഥാന ജില്ലയിലെ പ്രവർത്തകരാണ് രാജ്ഭവന് മുന്നിൽ സമരത്തിനെത്തുക. സമരം കണക്കിലെടുത്ത് രാജ്ഭവന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഗവർണർ മൂന്നു ദിവസമായി തലസ്ഥാനത്തില്ല. നവംബർ 20ന് മാത്രമേ അദ്ദേഹം മടങ്ങിയെത്തുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.