താമരശ്ശേരി ചുരത്തില്‍ ഒരു മാസം ഗതാഗത നിയന്ത്രണം
text_fieldsകോഴിക്കോട്: താമരശ്ശേരി ചുരം റോഡ് (എന്‍.എച്ച് 766) അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അടിവാരം മുതല്‍ ലക്കിടിവരെ ഗതാഗതം നിയന്ത്രിക്കും. വയനാട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴിയും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂരില്‍നിന്ന് നാടുകാണി ചുരംവഴിയും പോകണം.
രാവിലെ അഞ്ചു മുതല്‍ രാത്രി പത്തുവരെ എല്ലാവിധ ചരക്കുവാഹനങ്ങളും അടിവാരം മുതല്‍ ലക്കിടിവരെ പൂര്‍ണമായി നിരോധിച്ചു.
ബസുകളും രാവിലെ അഞ്ചുമുതല്‍ പത്തുവരെ അടിവാരം മുതല്‍ ലക്കിടിവരെ റീച്ചില്‍ പ്രവേശിക്കാന്‍ പാടില്ല. ഈ കാലയളവില്‍ അടിവാരം മുതല്‍ ലക്കിടിവരെ കെ.എസ്.ആര്‍.ടി.സി മിനിബസുകള്‍ ഏര്‍പ്പെടുത്തും. സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലും ടാറിങ് നടക്കുന്ന സമയത്തും ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിടും.
എടപ്പാൾ-കുറ്റിപ്പുറം റോഡിലും നിയന്ത്രണം
എടപ്പാൾ: മേൽപ്പാലം പണിയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി എട്ടു മുതൽ എടപ്പാൾ-കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മൂന്നു ദിവസത്തേക്ക് റോഡ് പൂർണമായി അടച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.