കണ്ണൂർ ബോംബേറ്: അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
text_fieldsകണ്ണൂർ: തോട്ടടയിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ബോംബാക്രമണ കേസിൽ ഇന്നലെ അറസ്റ്റിലായ സനാദന് വടിവാൾ നൽകിയ കടമ്പൂർ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
അതേസമയം, പ്രതികൾക്ക് സ്ഫോടക വസ്തു നൽകിയ ആളെ തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശിയായ ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കും. പടക്ക കട നടത്തിയിരുന്ന ഇയാൾ വീട്ടിൽ സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് സംഘത്തിന് കൈമാറിയത്. ഇത് ഉപയോഗിച്ചാണ് ബോംബ് നിർമിച്ചതെന്ന് പ്രതികൾ സമ്മതിച്ചു.
ഏച്ചൂർ, തോട്ടട സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കേസിലെ പ്രതിയായ മിഥുൻ തോട്ടട സംഘത്തിന് നേരെ വീശിയ വടിവാളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബോംബുണ്ടാക്കിയതും പരീക്ഷണം നടത്തിയതും മിഥുൻെറ വീടിൻെറ പരിസരത്താണ്. ബോംബ് പൊട്ടിയില്ലെങ്കിൽ വാൾ ഉപയോഗിച്ചും എതിർ സംഘത്തെ നേരിടുക എന്നതായിരുന്നു പദ്ധതി.
ഏച്ചൂർ സംഘം ബോംബ് കൊണ്ടുവന്നത് കൊല്ലാൻ തന്നെയായിരുന്നെന്നാണ് പൊലീസ് തലശ്ശേരി എ.സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.