മാനസവധം: ഒരാൾകൂടി അറസ്റ്റിൽ
text_fieldsകോതമംഗലം: ഡെൻറൽ കോളജ് വിദ്യാർഥി മാനസയെ വെടിെവച്ച് കൊലപ്പെടുത്തിയശേഷം രഖിൽ ആത്മഹത്യ ചെയ്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. രഖിലിെൻറ സുഹൃത്ത് കണ്ണൂർ ഇളയാവൂർ കണ്ണുംപേത്ത് ആദിത്യനെയാണ് (27) അറസ്റ്റ് ചെയ്തത്. രഖിലിന് തോക്ക് നൽകിയ ബിഹാർ മുൻഗർ പർസന്തോ സ്വദേശി സോനുകുമാർ മോദി (22), ഇടനിലക്കാരനായ ബർസാദ് സ്വദേശി മനീഷ് കുമാർ വർമ (21) എന്നിവരെ നേരേത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ഇതോടെ അറസ്റ്റിലായവർ മൂന്നായി.
കഴിഞ്ഞ ജൂലൈ 30നാണ് നെല്ലിക്കുഴി ഇന്ദിരഗാന്ധി കോളജിലെ വിദ്യാർഥിനിയായ മാനസയെ രഖിൽ താമസസ്ഥലത്ത് കയറി വെടിവെച്ച് കൊല്ലുകയും തുടർന്ന് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തത്. കേസിൽ അറസ്റ്റിലായ ബിഹാർ സ്വദേശികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. കൃഷിയിടത്തിലെ വന്യമൃഗങ്ങളെ തുരത്താനാണ് തോക്ക് എന്നാണിവരോട് പറഞ്ഞിരുന്നത്. രഖിലിെൻറ ബിഹാർ യാത്രയിൽ ഒരുമിച്ച് ഉണ്ടായിരുന്ന ആദിത്യെൻറ മൊഴിയിൽനിന്നാണ് ബിഹാർ സ്വദേശികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞത്. രഖിൽ തോക്ക് ഉപയോഗിച്ച് മാനസയെ കൊന്നു എന്ന വിവരം ആദിത്യൻ ബിഹാർ സ്വദേശികളെ അറിയിച്ചിരുന്നു. അറസ്റ്റിലായ ആദിത്യനുമൊത്ത് നാലംഗ പൊലീസ് സംഘം ബിഹാറിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.