പങ്കാളികളെ കൈമാറൽ: ഒരാൾകൂടി അറസ്റ്റിൽ; യുവതിയുടെ പരാതി ഒമ്പതുപേർക്കെതിരെ
text_fieldsകറുകച്ചാല്‍ (കോട്ടയം): പങ്കാളികളെ പരസ്പരം കൈമാറിയ സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ തിങ്കളാഴ്ച എറണാകുളത്തുനിന്ന് ഒരാൾകൂടി അറസ്റ്റിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി.
യുവതിയുടെ പരാതിയിൽ കങ്ങഴ സ്വദേശിയായ ഭര്‍ത്താവടക്കം അഞ്ചുപേരെ കഴിഞ്ഞ ദിവസം കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാള്‍ ഗള്‍ഫിലേക്ക് കടന്നതായി പൊലീസ് പറഞ്ഞു.
കോട്ടയം, ആലപ്പുഴ, എറണാകുളം സ്വദേശികളാണ് പിടിയിലായവര്‍. മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്. ഭര്‍ത്താവടക്കം ഒമ്പതുപേരാണ് യുവതിയെ ലൈംഗികമായും പ്രകൃതിവിരുദ്ധമായും ബലാത്സംഗം ചെയ്തത്. വിവരങ്ങളറിഞ്ഞ സഹോദരന് യുവതിയുമായി ശനിയാഴ്ചയാണ് കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ ഭർത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
നാലുവർഷം മുമ്പാണ് ആദ്യമായി ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി മറ്റൊരാൾക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടിവന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തുടർന്ന് ഇയാൾ യുവതിയെ പലർക്കും കൈമാറി. ഇതിന് പണവും വാങ്ങിയത്രേ. അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനുശേഷം ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.