Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ വീണ്ടും...

സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം

text_fields
bookmark_border
സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം
cancel

വടകര (കോഴിക്കോട്​): സംസ്​ഥാനത്ത്​ ഒരാൾ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. വടകര​ പുതുപ്പണം വട്ടക്കണ്ടിയില്‍ മോഹനനാണ് (67) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോവിഡ് ലക്ഷണത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രമേഹവും കലശലായ ഹൃദ്രോഗവും പിടിപെട്ട മോഹന​െൻറ ആരോഗ്യ സ്ഥിതി മോശമായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായെങ്കിലും കോവിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ലെന്നു പറയുന്നു. ഇന്നു പുലര്‍ച്ചെ മരണപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായതും ഔദ്യോഗിക സ്ഥിരീകരണമുണ്ടായതും. തുടര്‍ന്ന് മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോഴിക്കോട് കോര്‍പറേഷന്‍ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു.

വടകര മുനിസിപ്പല്‍ 27ാം വാര്‍ഡിലാണ് (ചീനംവീട്) ഇദ്ദേഹത്തിന്റെ വീട്. ഒരാഴ്ച മുമ്പു നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന്​ കോവിഡ് ബാധിച്ചിട്ടുണ്ടെന്ന്​ വ്യക്തമായത്. ഇദ്ദേഹത്തി​െൻറ ബന്ധുവിനും രോഗം സ്​ഥിരീകരിച്ചിരുന്നു. മോഹന​െൻറ മരണത്തെ തുടര്‍ന്ന് ഈ മേഖലയില്‍ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virusCovid death​Covid 19Covid In Kerala
News Summary - One More Covid 19 Death in Kerala
Next Story