പെട്ടിമുടി ദുരന്തത്തില്‍ മരിച്ച ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
text_fieldsമൂന്നാര്‍: പെട്ടിമുടിയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ആറുവയസ്സുകാരനായ അശ്വന്ത് രാജിനെ ഗ്രേവൽ ബങ്ക് ഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. ഭരത് രാജിന്റെ മകനാണ് അശ്വന്ത് രാജ്.
ഇതോടെ മരിച്ചവരുടെ എണ്ണം 59 ആയി. തിങ്കളാഴ്ച മൃതദേഹങ്ങൾ ലഭിച്ചിരുന്നില്ല. ഞായറാഴ്ച ലഭിച്ച രണ്ട് മൃതദേഹങ്ങളും അഴുകിയ നിലയിലായിരുന്നു. ഗ്രേവല്‍ ബാങ്കില്‍നിന്ന് അകലെ നാല്പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇനി 11 പേരെ കൂടി കണ്ടത്തേണ്ടതുണ്ട്.
പെട്ടിമുടിയിൽ ഉരുൾപൊട്ടലില്‍ കാണാതായവരെ കണ്ടെത്താന്‍ നായകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. പുഴയുടെ തീരങ്ങളില്‍ നിരീക്ഷണത്തിന് സാധ്യതയുള്ള മേഖലകളിലൊക്കെ തിരച്ചില്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിദഗ്ധപരിശീലനം നേടിയ നായ്ക്കളുടെ സേവനം പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം പെട്ടിമുടിയിലെ വളര്‍ത്തുനായ് ഒരുമൃതദേഹം കണ്ടെത്താന്‍ സഹായിച്ചതും നായ്ക്കളെ തിരച്ചിലിന് ഉപയോഗിക്കുന്നതിന് പ്രചോദനമായി. അഞ്ചുനായ്ക്കളെ തിരച്ചിലിന് എത്തിച്ചിട്ടുണ്ട്. അതില്‍ ഇടുക്കി പൊലീസ് സേനയുടെ മൂന്നും എറണാകുളം ജില്ല പൊലീസ് സംഘത്തിെൻറ പരിശീലനം ലഭിച്ച രണ്ട് നായ്ക്കളുമുണ്ട്.
അതേസമയം, ഇടുക്കി പെട്ടിമുടി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം തയാറാക്കിയ മണ്ണിടിച്ചിൽ സാധ്യതഭൂപടത്തിൽ ഉൾപ്പെട്ടിരുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ പറഞ്ഞു. 1974 മുതൽ ഇവിടെ ലയങ്ങളുണ്ട്. ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ മണ്ണിടിച്ചിൽ സാധ്യതഭൂപടം തയാറാക്കിനൽകിയിട്ടുണ്ടെന്നും പ്രളയഭൂപടം ഉണ്ടാക്കാൻ കേന്ദ്ര ജലകമീഷനോട് വീണ്ടും ആവശ്യപ്പെട്ടെങ്കിലും ഉടൻ ലഭിക്കില്ലെന്നും സർക്കാറിെൻറ വിദശീകരണപത്രികയിൽ പറയുന്നു. പുറമ്പോക്കിലും കോളനികളിലും പുഴക്കരയിലും വയലുകൾക്കരികിലും മലഞ്ചരിവുകളിലും താമസിക്കുന്നവരാണ് പ്രധാനമായും പ്രളയഭീഷണി നേരിടുന്നത്. കഴിഞ്ഞതവണ പ്രളയം ബാധിച്ച മേഖലകളിൽ താമസിക്കുന്നവരും ഈ ഗണത്തിൽവരും. പ്രളയവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി ഒാറഞ്ച് ബുക്ക് സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.