Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2022 1:58 PM IST Updated On
date_range 22 July 2022 2:01 PM ISTമലപ്പുറത്തും മങ്കിപോക്സ്; യു.എ.ഇയിൽ നിന്നെത്തിയയാൾക്ക് രോഗബാധ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (35) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നും എത്തിയാൾക്കാണ് രോഗബാധ.
13ാം തീയതിയാണ് രോഗിക്ക് പനി തുടങ്ങിയത്. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ 3 പേര്‍ക്കാണ് സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story