നിധി തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ
text_fieldsചാലക്കുടി: നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് നാദാപുരം സ്വദേശികളിൽനിന്ന് പണം തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസം സ്വദേശി അബ്ദുൽ കലാമാണ് (26) അറസ്റ്റിലായത്. ഇയാൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ അറസ്റ്റ് ചെയ്തിരുന്നില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പണം തട്ടിയെടുത്ത് ചാലക്കുടി റെയിൽവേ പാലത്തിലൂടെ ഓടുന്നതിനിടെ ട്രെയിൻ വന്നതിനെ തുടർന്ന് പുഴയിൽ ചാടുമ്പോൾ ഇയാൾക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത പ്രതിയെ ബുധനാഴ്ച അതിരാവിലെ പൊലീസ് അറസ്റ്റ് ചെയ്ത് ചാലക്കുടി കോടതിയിൽ ഹാജരാക്കി. ഇയാൾക്ക് പരിക്കേറ്റതിനെ തുടർന്ന് പ്രതികളായ മറ്റ് മൂന്നുപേർ ചുമന്ന് ഓട്ടോ സ്റ്റാൻഡ് വരെ എത്തിച്ചതാണ് പ്രതികൾ കുടുങ്ങാൻ കാരണം. പൊലീസ് പെരുമ്പാവൂരിലെ ആശുപത്രിയിൽ ഇയാളെ കണ്ടെത്തിയതോടെയാണ് മറ്റുള്ളവരെ പിടികൂടാൻ വഴിതുറന്നത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. നവനീത് ശർമയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ്.
ചാലക്കുടി സി.ഐ എം.കെ. സജീവൻ, എസ്.ഐ ആൽബിൻ തോമസ് വർക്കി, ഡാൻസാഫ്- െക്രെം സ്ക്വാഡ് അംഗങ്ങളായ വി.ജി. സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, ജില്ല ഇൻറലിജൻസ് വിഭാഗം എസ്.ഐ ഒ.എച്ച്. ബിജു, സൈബർ സെൽ ഉദ്യോഗസ്ഥരായ ഷനൂസ്, സിൽജോ, എ.എസ്.ഐമാരായ ജോഫി ജോസ്, ഷാജഹാൻ യാക്കൂബ്, ജിബി പി. ബാലൻ, എസ്.സി.പി.ഒ സി.ആർ. സുരേഷ് കുമാർ എന്നിവരാണ് പ്രത്യേകാന്വേഷണ സംഘത്തിലുണ്ടായിരുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.