Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെപ്പക്കാട് എലിഫൻറ്...

തെപ്പക്കാട് എലിഫൻറ് ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

text_fields
bookmark_border
Theppakadu Elephant Camp
cancel
camera_alt

സി.കെ. മാധൻ

ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതം തെപ്പക്കാട് എലിഫൻറ് ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറുമ്പർ പാടിയിലെ സി.കെ. മാധൻ (70) ആണ് കൊല്ലപ്പെട്ടത്. ആശാരിയായ ഇദ്ദേഹം രാവിലെ വീടിന് പുറത്തേക്കിറങ്ങി വരവെ ക്യാമ്പിലെ വളർത്താനയായ വിൽസ​െൻറ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. തുടർന്ന്, ആശുപത്രിയിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.

തീറ്റകഴിഞ്ഞ് പാപ്പാൻ മാധപ്പൻ വിൽസനെ തളക്കാനായി കൊണ്ടുവരുമ്പോഴാണ് ആക്രമണം നടന്നത്. ശനിയാഴ്ച രാവിലെ 8.30നാണ് സംഭവം. ഭാര്യ:ബൊമ്മി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. വളർത്താനയുടെ ആക്രമണത്തിൽ കഴിഞ്ഞ മാസം ഒരു പാപ്പാൻ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theppakadu elephant campelephant attacks
News Summary - One person was killed in an elephant attack at Theppakadu Elephant Camp
Next Story