സംസ്ഥാനത്ത് 19,000 വാഹനങ്ങൾക്ക് ഒരു വെഹിക്കിൾ ഇൻസ്പെക്ടർ മാത്രം
text_fieldsകാസർകോട്: വാഹനങ്ങളുടെയും അപകടമരണങ്ങളുടെയും നിരക്ക് വർധിക്കുന്ന കേരളത്തിൽ മോേട്ടാർ വാഹന വകുപ്പിലെ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ എണ്ണം ആനുപാതികമായി കൂടുന്നില്ല. ഒരുകോടി പതിനാറ് ലക്ഷം വാഹനങ്ങളുള്ള കേരളത്തിൽ 212 വെഹിക്കിൾ ഇൻസ്പെക്ടർമാരും 400 അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരുമാണുള്ളത്. 19,000 വാഹനങ്ങൾക്ക് ഒരാൾ എന്നനിലയിലാണ് കണക്ക്. 10 വർഷം മുമ്പുണ്ടായിരുന്നതിെൻറ ഇരട്ടിയിലേക്ക് ജോലിയും ഉത്തരവാദിത്തവും വർധിച്ചുവെങ്കിലും വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ എണ്ണം വർധിച്ചിട്ടില്ല.
ആധുനികവത്കരണത്തിെൻയും കമ്പ്യൂട്ടറൈസേഷെൻറയും ഗുണം ഏറെയും മിനിസ്റ്റീരിയൽ മേഖലയിലാണ് ഫലമുണ്ടാക്കിയത്. അതിനാൽ വാഹനമേഖലയിൽ വർധിച്ചുവരുന്ന തട്ടിപ്പും മോഷണവും റോഡു സുരക്ഷാപ്രശ്നങ്ങളും കൈകാര്യം ചെയ്യപ്പെടുന്നില്ല എന്നാണ് പറയുന്നത്. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, വിൽപന, ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ്, ആക്സിഡൻറ് വെരിഫിക്കേഷൻ, ബസ് സർവിസ് വെരിഫിക്കേഷൻ, റൂട്ട് അന്വേഷണം, ബസ്സ്റ്റാൻഡ്, ബസ്സ്റ്റോപ് നിർമാണ റിപ്പോർട്ട്, പിടിച്ചിട്ട വാഹനങ്ങളുടെ മൂല്യനിർണയം, ബാഡ്ജ് പരീക്ഷ, ഫാസ്റ്റ് ട്രാക്ക് കൗണ്ടർ, ഡ്രൈവിങ് സ്കൂൾ പരിശോധന, റോഡ് സുരക്ഷ ക്ലാസ്, ജില്ല താലൂക്ക് യോഗങ്ങൾ തുടങ്ങിയവയുടെ ഉത്തരവാദിത്തങ്ങൾ ഇരട്ടിച്ചതായാണ് പറയുന്നത്. മിക്ക പരിശോധനകളും നടക്കാറില്ല. പലയിടത്തും ഏജൻറുമാർ ചൂഷണം ചെയ്യുന്നത് ആവശ്യത്തിന് ഇൻസ്പെക്ടർമാരില്ലാത്തത് മുതലെടുത്താണെന്നാണ് പറയുന്നത്.
വാഹനപരിശോധന നടത്താൻ ആളില്ലാത്തതിനാൽ അപകടങ്ങളും വാഹന കുറ്റകൃത്യങ്ങളും വർധിക്കുന്നു. ഇൗ പരിശോധനക്ക് പ്രത്യേക സ്ക്വാഡില്ലാത്തത് കാസർകോട്ടും വയനാട്ടിലും മാത്രമാണ്. ഏറ്റവും ഒടുവിൽ 2013ലാണ് 55 അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരെ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.