ഫൈസലിെൻറ വിയോഗത്തിന് ഒരാണ്ട്; മങ്ങിയ പ്രതീക്ഷകളിൽ കുടുംബം
text_fieldsതിരൂരങ്ങാടി: ‘കുടുംബത്തിെൻറ ഏക പ്രതീക്ഷയായിരുന്നു ഫൈസൽ. അണഞ്ഞുപോയ അവൻ തിരിച്ചുവരില്ല എന്നറിയാം. പറക്കമുറ്റാത്ത മക്കളുമായി അവർക്ക് മുന്നിൽ ജീവിതം നീണ്ടുകിടക്കുന്നു. പക്ഷെ, ഞങ്ങളുടെ കാലശേഷം ജസ്നക്കും കുട്ടികൾക്കും ഇനി ആരുണ്ട്’. മതംമാറൽ സംഭവത്തെത്തുടർന്ന് കൊടിഞ്ഞിയിൽ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിെൻറ മാതാപിതാക്കളുടെ വാക്കുകളാണിത്. ഫൈസൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരുവർഷം പൂർത്തിയാവുകയാണ്. ഭാര്യ ജസ്‌നയും മൂന്നുമക്കളും തിരുത്തിയിലെ ബന്ധുവീട്ടിലാണ് താമസം. മൂത്തമകൻ ഫഹദ് സംഭവത്തിനുശേഷം പഠനത്തിൽ പിന്നോട്ടുപോയതായി വീട്ടുകാർ പറയുന്നു.
ഈയിടെ സർക്കാറിൽനിന്ന് രണ്ടുലക്ഷം രൂപ ലഭിച്ചു. പ്രീ പ്രൈമറി ടീച്ചിങ് കോഴ്സ് പൂർത്തിയാക്കിയ ജസ്നക്ക് സർക്കാർ തലത്തിൽ വല്ല ജോലിയും ലഭിച്ചെങ്കിൽ മാത്രമേ പ്രതീക്ഷക്ക് വകയുള്ളൂ. 2016 നവംബര്‍ 19ന് പുലര്‍ച്ച കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. പിറ്റേദിവസം ഗൾഫിലേക്ക് മടങ്ങാനിരിക്കെ ഭാര്യയുടെ ബന്ധുക്കളെ താനൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.