ഭാര്യയെ ബലാത്സംഗം ചെയ്ത ഭർത്താവിന് ഒരുവര്‍ഷം തടവും പിഴയും
text_fieldsമഞ്ചേരി: ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ ഭര്‍ത്താവിന് ഒരുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. അമരമ്പലം സ്വദേശിയായ യുവാവിനെയാണ് മഞ്ചേരി ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്.
ഭര്‍ത്താവ് സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്താല്‍ കുറ്റമല്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ബലാത്സംഗം പ്രകൃതിവിരുദ്ധ പീഡനമാക്കി കുറ്റം ഭേദഗതി ചെയ്താണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണം.
2010 മുതല്‍ 2015 വരെ കാലയളവിലാണ് പീഡനം നടന്നത്. കിടപ്പറയിലെ ജനവാതിലില്‍ കൈകാലുകള്‍ കെട്ടിയിട്ടായിരുന്നു മിക്ക ദിവസവും പീഡനം. പീഡനം സഹിക്കവയ്യാതായതോടെ 2015ല്‍ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി.
വീട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2005ലായിരുന്നു ഇവരുടെ വിവാഹം. 35 പവന് സ്വര്‍ണവും ഒരുലക്ഷം രൂപയും നല്‍കിയിരുന്നു. സൗന്ദര്യമില്ലെന്നും കൂടുതല്‍ സ്ത്രീധനം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മാനസിക- ശാരീരിക പീഡനം.
ഭര്‍തൃവീട്ടുകാര്‍ കോഴിക്ക് തീറ്റ നല്കുന്ന പാത്രത്തിലായിരിന്നു യുവതിക്ക് ഭക്ഷണം നല്‍കിയിരുന്നതെന്നും പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ ഇന്‍സ്പെക്ടറായിരുന്ന പി. അബ്ദുല്‍ ബഷീര്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സി. വാസു ഹാജറായി. കേസിൽ 18 സാക്ഷികളെ വിസ്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.