ദേവനന്ദ എന്ന നോവിന് ഒരാണ്ട്
text_fieldsഓയൂർ: കേരളത്തിെൻറ നോവായി മാറിയ ദേവനന്ദയുടെ ജീവൻ പള്ളിമൺ ആറിെൻറ ആഴങ്ങളിൽ പൊലിഞ്ഞിട്ട് ഞായറാഴ്ച ഒരു വർഷം തികഞ്ഞു.
കേസ് അന്വേഷണം ഇതുവരെ പൂർത്തീകരിക്കാൻ അധികൃതർക്ക് സാധിക്കാത്തതിൽ വിഷമം പേറി ജീവിക്കുകയാണ് മാതാപിതാക്കൾ. ദുരൂഹത നീക്കാൻ പൊലീസിന് സാധിച്ചില്ലെന്ന് ദേവനന്ദയുടെ അമ്മ ധന്യ 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും അവർ കൂട്ടിച്ചേർത്തു.
കുടവട്ടൂർ നന്ദനത്തിൽ ഭർത്താവ് പ്രദീപിെൻറ വീട്ടിലാണ് ധന്യ ഇപ്പോൾ താമസിക്കുന്നത്. നിലവിൽ ൈക്രംബ്രാഞ്ചും ചാത്തന്നൂർ, കുളപ്പാടം പൊലീസുമാണ് കേസ് അന്വേഷിക്കുന്നത്. ദുരൂഹത സംബന്ധിച്ച് തെളിവില്ലെന്നാണ് മൂന്നുമാസം മുമ്പ് അധികൃതരോട് സംസാരിച്ചപ്പോൾ ധന്യക്കും പ്രദീപിനും ലഭിച്ച മറുപടി. തുടർന്ന് പ്രദീപ് വിദേശത്തേക്ക് മടങ്ങി. വിദേശത്തായിരുന്ന പ്രദീപ് ദേവനന്ദയുടെ മരണത്തെ തുടർന്നാണ് നാട്ടിലെത്തിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് നെടുമൺകാവ് ഇളവൂരിലെ ധന്യയുടെ വീട്ടിൽെവച്ചാണ് ദേവനന്ദയെ കാണാതായത്. സമൂഹമാധ്യമത്തിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ട തിരോധാനത്തിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലനൈാടുവിലാണ് 28ന് സമീപത്തെ ആറ്റിൽ ദേവനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.