ഓമനിച്ച് ആർക്കും കൊതി തീർന്നില്ല; ഉമ്മക്കൊപ്പം കുഞ്ഞ് അസം മടങ്ങി- സങ്കടക്കടലിൽ വീട്ടുകാർ
text_fieldsനിജാസും സാഹിറ ബാനുവും കുട്ടികൾക്കൊപ്പം. ഇഹാൻ മുഹമ്മദിെൻറ മടിയിൽ മുഹമ്മദ് അസം. മറിയം ബിന്ദ് മുഹമ്മദ് സമീപം
കോഴിക്കോട്: കുഞ്ഞ് അസമിനെ കാണാനും ഓമനിക്കാനും ഉറ്റവർ കാത്തിരുന്നെങ്കിലും അവർക്കരികിലെത്തും മുമ്പ് അവൻ മടങ്ങി. കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ച മുക്കം കാരശ്ശേരി സ്വദേശിനിയും വെള്ളിമാട്കുന്ന് സ്വദേശി നിജാസിെൻറ ഭാര്യയുമായ സാഹിറ ബാനുവും ഇളകുഞ്ഞായ ഒരു വയസുകാരൻ മുഹമ്മദ് അസമും ഒരു നാടിനെ തീരാവേദനയിലാഴ്ത്തിയിരിക്കുകയാണ്.
ഉടൻ നാട്ടിലെത്താമെന്ന് ഉറപ്പുനൽകി സന്തോഷത്തോടെ ഇവരെ ദുബൈ വിമാനത്താവളത്തിൽ നിന്ന് കയറ്റിവിട്ട നിജാസ് തന്നെ തേടിയെത്തിയ ദുരന്ത വാർത്തയുടെ െഞട്ടലിൽനിന്ന് ഇനിയും മുക്തനായിട്ടില്ല. പിച്ചവെക്കാൻ തുടങ്ങിയ കുഞ്ഞ് അസമും നല്ലപാതിയായ സാഹിറയും ഇനി തനിക്കൊപ്പമില്ലെന്ന യാഥാർഥ്യവുമായി ഇനിയെന്ന് പൊരുത്തപ്പെടുമെന്ന് നിജാസിനറിയുകയുമില്ല.
നിജാസും കുടുംബവും കഴിഞ്ഞ എട്ട് വർഷമായി ദുബൈയിലാണ്. സാഹിറ ബാനു മൂന്നു കുട്ടികളുമായി വെള്ളിയാഴ്ച ദുബൈയിൽ നിന്നും അപകടത്തിൽപ്പെട്ട വിമാനത്തിൽ തിരിക്കുകയായിരുന്നു. വന്ദേ ഭാരത് മിഷെൻറ ഭാഗമായ മറ്റൊരു വിമാനത്തിൽ പിന്നീട് വരാനായിരുന്നു നിജാസിെൻറ തീരുമാനം. ഇവരുടെ ഇളയ കുഞ്ഞ് മുഹമ്മദ് അസം നാട്ടിലാണ് ജനിച്ചത്. പത്തുമാസം മുമ്പാണ് കുഞ്ഞുമായി സാഹിറ ദുബൈക്ക് പോകുന്നത്.
തിരികെ ജന്മനാട്ടിലേക്കുള്ള അസമിെൻറ യാത്ര പക്ഷേ, അന്ത്യയാത്രയായി. മക്കളുമായി സാഹിറ വീടെത്തി എന്ന സന്ദേശത്തിന് കാത്തു നിന്ന നിജാസിന് പിന്നീട് ലഭിച്ചത് കരളുപിളർത്തുന്ന വാർത്തയാണ്. ഇവരുടെ മൂത്ത മക്കളായ എട്ടുവയസുകാരൻ ഇഹാൻ മുഹമ്മദും നാലുവയസുള്ള മറിയം ബിന്ദ് മുഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിഡിയോ േകാളുകളിലൂടെ കണ്ട പാൽപ്പുഞ്ചിരിയും കൊഞ്ചലുകളും നേരിട്ട് കാണാൻ കാത്തിരുന്ന റിട്ട. അധ്യാപകനായ ഉപ്പൂപ്പ മുഹമ്മദ് മാസ്റ്റർക്കും ഭാര്യ സക്കീനക്കും മകളുടെയും പേരകുഞ്ഞിെൻറയും മരണവാർത്ത ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.
വെള്ളിയാഴ്ച രാത്രിയുണ്ടായ വിമാനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാഹിറ ബാനുവിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അസമിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മറിയത്തെ ബേബി മെമ്മോറിയൽ ആശുപത്രിയിലും പിന്നീട് മൈത്ര ആശുപത്രിയിലും പ്രവേശിപ്പിച്ചു.
'അപകടത്തിൽപെട്ട വിമാനത്തിൽ അവരുണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ ഏത് ആശുപത്രിയിലാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി തന്നെ കുട്ടികൾ എവിടെയാണെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് അവർ കോഴിക്കോട്ടെ ആശുപത്രിയിലുണ്ടെന്ന് അറിഞ്ഞത്. കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്'- ബന്ധുവായ അസീസ് പറയുന്നു. ഇവർ സുഖം പ്രാപിച്ച് വരുേമ്പാൾ ഉമ്മയും കുഞ്ഞനിയനും ഈ ഭൂമിയിലില്ലെന്ന് എങ്ങനെ പറഞ്ഞറിയിക്കുമെന്ന സങ്കടത്തിലാണ് ബന്ധുക്കൾ.
ഭാര്യയെയും പ്രിയമകനെയും അവസാനനോക്ക് കാണാൻ നിജാസ് ശനിയാഴ്ച രാത്രി നാട്ടിലെത്തും. പണ്ട് നാട്ടിലേക്ക് വരുേമ്പാൾ കരിപ്പൂർ വിമാനത്താവളം അടുക്കുേമ്പാൾ തന്നെ നാടിെൻറ ജാലകക്കാഴ്ചക്കായി നിജാസ് താഴേക്ക് നോക്കിയിരുന്നിരിക്കാം. ഇന്ന് താൻ വരുന്ന വിമാനം ലാൻഡ് ചെയ്യുേമ്പാൾ നിജാസ് താഴേക്ക് നോക്കാനിടയില്ല. അവിടെയുണ്ടല്ലോ, അയാളുടെ സന്തോഷം കെടുത്തിയ ദുരന്തത്തിെൻറ മുറിപ്പാടുകൾ...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.