ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി
text_fieldsവെള്ളറട (തിരുവനന്തപുരം): പാറമടക്കരികിലെ റബര്‍ തോട്ടത്തില്‍ ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. വെള്ളറട നൂലിയം ഇയംപൊറ്റയിലാണ് റബര്‍തോട്ടത്തില്‍ അസ്ഥികൂടം കണ്ടെത്തിയത്. പുല്ലുശേഖരിക്കാന്‍ തോട്ടത്തിലെത്തിയ ക്ഷീരകര്‍ഷകനാണ് ആദ്യം ഇത് കണ്ടത്.
മരത്തില്‍ കെട്ടിയ കയറും നിലത്തുവീണ വസ്ത്രവും ചെരിപ്പും ഇതിനോടൊപ്പം കണ്ടെത്തി. മരത്തില്തൂങ്ങിനിന്ന ശരീരം അഴുകി അസ്ഥികൂടം നിലത്തു വീണതാവാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. വളരെയേറെ ദുര്‍ഘടം പിടിച്ച വഴിയിലൂടെ ഉയരമേറിയ ജനസഞ്ചാരമില്ലാത്ത കുന്നിന്മുകളില്നിന്ന് കണ്ടെടുത്ത അസ്ഥികൂടം ദുരൂഹതയുണര്‍ത്തുന്നു. അസ്ഥികൂടവും മറ്റു തെളിവുകളും വിശദമായ പരിശോധനകള്‍ക്കായി ശേഖരിച്ചു.
എസ്.ഐ സതീഷ്ശേഖറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് മലമുകളിലെത്തിയത്. എ.എസ്.ഐമാരായ ശശികുമാര്‍, ബിജു, അനില്‍, എസ്.ഐ ട്രെയ്നി അരുണ്‍പ്രകാശ്, സീനിയര്‍ സി.പി.ഒ അജിത്തിെൻറയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം അസ്ഥികൂടം വെള്ളറട സ്റ്റേഷനിലെത്തിച്ചു. ഒരു വര്‍ഷം മുമ്പ് കാണാതായവരുടെയും വിദൂരങ്ങളില്‍ ജോലിക്ക് പോയശേഷം മടങ്ങിവരാത്തവരുടെയും കേസ് ഫയല്‍ പരിശോധിച്ച് മരിച്ചയാളിനെ കെണ്ടത്താന്‍ കഴിയുമെന്ന് സര്‍ക്കിള്‍ ഇന്‍സ്െപക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.