200 കടന്ന് ഇഞ്ചി, വെളുത്തുള്ളി; കണ്ണുനനച്ച് സവാള
text_fieldsകോട്ടയം: പൊതുവിപണിയിൽ ‘ഡബിൾ സെഞ്ച്വറി’ അടിച്ച് വെളുത്തുള്ളി, ഇഞ്ചി വില കുതിക്കുന്നു. സവാള, ഉള്ളി വില വർധനക്കു പിന്നാലെയാണ് വെളുത്തുള്ളിയുടെ വില അപ്രതീക്ഷിതമായാണ് ഉയർന്നത്.
ചൊവ്വാഴ്ച കോട്ടയം മാർക്കറ്റിൽ കിലോക്ക് 200 രൂപയാണ് വില. മൊത്തവ്യാപാര വില 190 രൂപയാണ്. പ്രിയമേറെയുള്ള ‘നാടൻ ഇഞ്ചിക്കും’ 200 രൂപ കൊടുക്കണം. മൊത്തവില 170 രൂപയാണെങ്കിലും കിട്ടാത്ത സ്ഥിതിയാണ്.
പാകമാകാത്ത വരവ് ഇഞ്ചിയാണ് മാർക്കറ്റിൽ സുലഭം. ഇതിന് മൊത്തവില 80 രൂപയാണെങ്കിലും 110-120 രൂപയാണ് ചില്ലറവില. ഓണനാളുകളിൽ 25-30 രൂപക്ക് വാങ്ങിയിരുന്ന തക്കാളിക്ക് കിലോക്ക് 55 രൂപയായി. മൊത്തവില 45 രൂപ.
കാലാവസ്ഥ വ്യതിയാനത്തിൽ ഉൽപാദനം കുറഞ്ഞതിനാൽ ഇനിയും വിലകൂടാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടുമാസം മുമ്പ് 18-20 രൂപയായിരുന്ന സവാള വില കുതിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.