കീശക്ക് ‘ഉള്ളി’ലൊതുങ്ങില്ല...
text_fieldsമലപ്പുറം: സംസ്ഥാനത്ത് സവാള വില കുതിപ്പ് തുടരുന്നു. സെപ്റ്റംബർ മുതൽ കുത്തനെ ഉയർന് നുതുടങ്ങിയ സവാള കഴിഞ്ഞദിവസങ്ങളിൽ 70 രൂപയിലെത്തി. പ്രധാന പച്ചക്കറി മാർക്കറ്റുകള ിലൊന്നായ കോഴിേക്കാട് പാളയത്ത് 68 രൂപയാണ് ചൊവ്വാഴ്ചത്തെ ചില്ലറ വിപണി വില. മലപ് പുറം കോട്ടപ്പടി മാർക്കറ്റ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ 70 രൂപക്കാണ് വിൽപന. സവാളക്കൊപ്പം വെളുത്തുള്ളി, ചെറിയ ഉള്ളി വിലകളിലും വർധനവുണ്ട്. വെളുത്തുള്ളി കിലോക്ക് 200 രൂപ വരെയെത്തിയിട്ടുണ്ട്. ചെറിയ ഉള്ളിക്ക് 70 മുതൽ 80 രൂപയാണ് ശരാശരി വില. ഉള്ളിയുടെ ഗുണനിലവാരമനുസരിച്ച് വിലയിൽ ചെറിയ വ്യത്യാസമുണ്ട്.
കഴിഞ്ഞമാസം ആദ്യവാരം 50 രൂപയായിരുന്നു സവാള വില. ഇതാണ് ഒരുമാസത്തിനിടെ വീണ്ടും 20 രൂപയോളം കൂടിയത്. മൂന്നുമാസം മുമ്പ് 30 രൂപയിലും താഴെയെത്തിയിരുന്നു സവാള വില. വില ക്രമാതീതമായി കുതിച്ചുയർന്നതോടെ സവാള കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. സംഭരിച്ചുവെച്ച സവാളയാണ് നിലവിൽ കൂടുതലും വിപണിയിലെത്തുന്നത്. സവാള വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഇടെപട്ടിരുന്നെങ്കിലും കാര്യക്ഷമമായിരുന്നില്ല.
നാഫെഡ് വഴി സവാള സംഭരിച്ച് കേരളത്തിലെത്തിച്ച് തിരുവനന്തപുരത്തും എറണാകുളത്തും സൈപ്ലേകാ വഴി വിൽപന നടത്തിയിരുന്നു. എന്നാൽ, മറ്റു ജില്ലകളിലേക്ക് ഇത് വ്യാപിപ്പിക്കാൻ കഴിഞ്ഞില്ല. സവാളയുടെയും പച്ചക്കറികളുടെയും വിലവർധന ഹോട്ടൽ മേഖലക്കും ഇരുട്ടടിയായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പ്രളയമാണ് വിലക്കയറ്റത്തിെൻറ പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.