ഉള്ളിയില്ലാത്ത ബിരിയാണിയുണ്ടാക്കി പാചകതൊഴിലാളികളുെട വേറിട്ട പ്രതിഷേധം
text_fieldsമലപ്പുറം: പൊന്നും വിലയിൽ ‘വലിയുള്ളി’യായി മേനി നടിച്ച് മുന്നോട്ടുപോവാനാണ് ഭാവമെങ്കിൽ സവാളയെ ചട്ടിക്കു പുറത്താക്കുമെന്ന് പാചകതൊഴിലാളികൾ. ഉള്ളു പൊള്ളിച്ച് ഉള്ളിവില കുതിക്കുേമ്പാൾ കലക്ടറേറ്റ് പടിക്കൽ ഉള്ളിയില്ലാത്ത ബിരിയാണിയുണ്ടാക്കി ഇവർ വേറിട്ട പ്രതിഷേധം നടത്തി.
കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് യൂനിയൻ ജില്ല കമ്മിറ്റിയാണ് ബിരിയാണി സമരവുമായി രംഗത്തെത്തിയത്. ഉള്ളിയുടെ പേരിൽ കണ്ണ് നനച്ചിരിേക്കണ്ടെന്നും ഉള്ളിയില്ലാതെയും രുചികരമായ ഭക്ഷണം ഉണ്ടാക്കാമെന്നുമാണ് പാചകതൊഴിലാളികൾ സമരത്തിലൂടെ നൽകിയ സന്ദേശം. വഴിയാത്രക്കാർക്കെല്ലാം സമരത്തിെൻറ ഭാഗമായി ബിരിയാണിപ്പൊതി വിതരണം ചെയ്തു. കാൽനട യാത്രികർക്ക് പുറമെ വാഹനങ്ങളിൽ പോയവർക്കും നൽകാൻ സംഘാടകർ മറന്നില്ല.
ഉള്ളിക്കു പുറമെ ബിരിയാണി അരിയുടെയും മറ്റു നിേത്യാപയോഗ സാധനങ്ങളുെടയും വിലക്കയറ്റത്തിനെതിരെയും പ്രതിഷേധമുയർന്നു. മൊയ്തീൻകോയ, മുനീർ വറ്റല്ലൂർ എന്നിവരാണ് ഭക്ഷണം പാകം ചെയ്തത്. കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്മാൻ പാറയിൽ സമരം ഉദ്ഘാടനം ചെയ്തു. ഉമ്മർ വേങ്ങര അധ്യക്ഷത വഹിച്ചു. സലാം മഞ്ചേരി, സക്കീർ ഹുസൈൻ, അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂരിലും സമാന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അതേസമയം ഉള്ളിവില കുറഞ്ഞു തുടങ്ങിയിട്ടുണ്ട്്. മലപ്പുറം കോട്ടപ്പടിയിൽ വെള്ളിയാഴ്ച വൈകീട്ട് ഒരു കിലോ സവാള 100 രൂപക്കാണ് വിറ്റത്. ചെറിയുള്ളിക്ക് 140 രൂപയും വെളുത്തുള്ളിക്ക് 180 രൂപയുമാണ് വെള്ളിയാഴ്ചയിലെ ശരാശരി വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.