ഉള്ളി വില കുതിക്കുന്നു
text_fieldsകോട്ടയം: സംസ്ഥാനത്ത് ചെറിയ ഉള്ളി വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം വരെ 95-100വരെ ഉണ്ടായിരുന്ന ഉള്ളിക്ക് 120 രൂപവരെയെത്തി. ചില്ലറ വിൽപനക്കാർ ഇതിലധികവും വാങ്ങുന്നുണ്ട്. തമിഴ്നാട്ടിൽ ഉള്ളി ഉൽപാദനം കുറഞ്ഞതും കടുത്ത വരൾച്ചയിൽ കൃഷി വ്യാപകമായി നശിച്ചതുമാണ് പെെട്ടന്നുള്ള വില വർധനക്ക് കാരണെമന്ന് വ്യാപാരികൾ പറയുന്നു.
എന്നാൽ, ആന്ധ്ര ഉള്ളിക്ക് വില കാര്യമായി വർധിച്ചിട്ടില്ല. 60 രൂപവരെയാണ് വില. പൊള്ളാച്ചി-കോയമ്പത്തൂർ-മേട്ടുപ്പാളയം മാർക്കറ്റിലും വില കുതിക്കുന്നതായാണ് റിപ്പോർട്ട്. അവിടെ നിന്നെത്തുന്ന ഉള്ളി ഇപ്പോൾ കിട്ടാനുമില്ല. തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലും ഉള്ളി വില കുതിക്കുകയാണ്.
എന്നാൽ, സവാളക്ക് വില വർധിക്കാത്തതിലുള്ള ആശ്വാസത്തിലാണ് ജനം. സവാള 13-15 രൂപയിലാണ് വിൽപന. പുെണയിൽനിന്നാണ് കേരളത്തിലേക്ക് സവാള ഏറ്റവും അധികം എത്തുന്നത്. പച്ചക്കറിക്കും ഇപ്പോൾ നേരിയ വിലവർധനയുണ്ട്. 10 ശതമാനംവരെയാണ് വർധന. കടുത്ത വരൾച്ചയിൽ ഇത്തവണ തമിഴ്നാട്ടിൽ വ്യാപകമായി പച്ചക്കറികൃഷി നശിച്ചിരുന്നു. തമിഴ്നാട്ടിൽനിന്ന് പച്ചക്കറി കൂടുതലായി എത്തുന്നതും കേരളത്തിലേക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.