പാതയോരത്തെ മദ്യനിരോധനം: ഓൺലൈൻ കച്ചവടത്തിെൻറ സാധ്യത സർക്കാർ പരിശോധിക്കുന്നു
text_fieldsതിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടിയതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ഓൺലൈൻ മദ്യക്കച്ചവടത്തിെൻറ സാധ്യത പരിശോധിക്കുന്നു. ബിവറേജസ് കോർപറേഷെൻറ (ബെവ്കോ) ആഭിമുഖ്യത്തിൽ ഓൺലൈൻ വ്യാപാരം ആരംഭിക്കുന്നതിെൻറ പ്രായോഗികതയാണ് പരിശോധിക്കുന്നത്.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി കൺസ്യൂമർഫെഡ് എം.ഡി ആയിരിക്കെ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരുന്നു. സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന വെയർഹൗസുകളിൽനിന്നും ആവശ്യക്കാർക്ക് 24 മണിക്കൂറിനുള്ളിൽ മദ്യമെത്തിക്കുന്ന തരത്തിലുള്ള നിർദേശമാണ് തച്ചങ്കരി സമർപ്പിച്ചത്. എന്നാൽ, മദ്യനിരോധന സമിതിയുടെ ഭാഗത്തുനിന്നുൾപ്പെടെ പ്രതിഷേധം ശക്തമായതോടെ സർക്കാർ പിന്മാറി. നിലവിലെ പ്രതിസന്ധി മറികടക്കാൻ ഇൗ നിർദേശം ബെവ്കോയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കാൻ ആലോചനകൾ നടക്കുന്നതായാണ് വിവരം.
എന്നാലിതിന് അബ്കാരിചട്ട ഭേദഗതി ഉൾപ്പെടെ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. പ്രതിപക്ഷത്തിെൻറയും മദ്യനിരോധന സമിതിയുടെയും പ്രതിഷേധം വേറെ. എന്നാൽ, സംസ്ഥാനത്ത് ബാറുകൾ പൂട്ടിയതുകൊണ്ട് മാത്രം മദ്യത്തിെൻറ ആവശ്യകത കുറയുന്നില്ലെന്നും അത് മറികടക്കാൻ സുരക്ഷിത മാർഗമാണ് ഓൺലൈൻ കച്ചവടമെന്നും ബെവ്കോ വൃത്തങ്ങൾ പറയുന്നു. പാതയോരത്തെ മദ്യശാലകൾ മാറ്റിസ്ഥാപിക്കാൻ മൂന്നുമാസത്തെ സാവകാശം തേടാൻ കഴിഞ്ഞദിവസം ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ എക്സൈസ് കമീഷണർ ഋഷിരാജ് സിങ് തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹരജി നൽകും. ഇതിൽ അനുകൂല വിധിയുണ്ടാകാൻ സാധ്യതയില്ലെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
അതേസമയം, മദ്യവിൽപനയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ അനുകൂല നിലപാട് കൈക്കൊണ്ട സാഹചര്യത്തിൽ നേരിയ ഇളവ് ലഭിക്കാനുള്ള സാധ്യതയും സർക്കാർ വൃത്തങ്ങൾ തള്ളുന്നില്ല.
ടൂറിസം രംഗത്തെ തിരിച്ചടികൾ പരിഗണിച്ച് ടൂറിസം കേന്ദ്രങ്ങളിലെ ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് ലഭ്യമാക്കാൻ ചില കേന്ദ്രങ്ങൾ േകന്ദ്രത്തിൽ സമ്മർദം തുടരുകയാണ്. പൂട്ടിയ ബെവ്കോ, കൺസ്യൂമർഫെഡ് ചില്ലറ വിപണനകേന്ദ്രങ്ങൾ പൂർണമായും മാറ്റിസ്ഥാപിക്കാനുള്ള നീക്കങ്ങൾ സംസ്ഥാന സർക്കാറും ശക്തമാക്കിയിട്ടുണ്ട്. ഇത് സാധ്യമാകാത്തപക്ഷം ഓൺലൈൻ വിൽപനയിലേക്ക് സർക്കാർ തിരിയുെമന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.