ഓൺലൈൻ ക്ലാസിൽ ഇംഗ്ലീഷ് ‘ഓഫ്ലൈൻ’
text_fieldsകണ്ണൂർ: സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസിൽ ഇംഗ്ലീഷ് മീഡിയം പുറത്ത്. വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളിൽ അധ്യാപനം മലയാളം മീഡിയത്തിലാണ്. ഇംഗ്ലീഷ് മീഡിയത്തിൽ ക്ലാസുകളില്ല.
സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മീഡിയം തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഇതു പ്രയാസമുണ്ടാക്കുെന്നന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ഉന്നയിക്കുന്ന പരാതി. മലയാളം മീഡിയം ക്ലാസുകളിൽ അധ്യാപകർ ഉപയോഗിക്കുന്ന പല പദപ്രയോഗങ്ങളും ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്ക് പരിചയമുള്ളതല്ല. അതിനാൽ മലയാളം മീഡിയത്തിലെ ക്ലാസ് വേണ്ടവിധം മനസ്സിലാക്കാൻ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് കഴിയുന്നില്ലെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഹൈസ്കൂൾ, ഹയർ െസക്കൻഡറി ക്ലാസുകളിലെ കുട്ടികളാണ് ഇതുസംബന്ധിച്ച പരാതി കാര്യമായി ഉന്നയിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷത്തെ കണക്ക് പ്രകാരം സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ബാച്ചുകളിൽ പകുതിയോളം ഇംഗ്ലീഷ് മീഡിയമാണ്. അങ്ങനെ വരുേമ്പാൾ ഈ പ്രശ്നം പൊതുവിദ്യാലയങ്ങളിലെ പകുതിയോളം വരുന്ന കുട്ടികെള ബാധിക്കും.
ജൂൺ ഒന്നിന് തുടങ്ങിയ ഓൺലൈൻ ക്ലാസിെൻറ ട്രയൽ നാലുദിവസം പിന്നിടുേമ്പാഴേക്കുതന്നെ ഇതുസംബന്ധിച്ച നിരവധി രക്ഷിതാക്കളുടെ പരാതി വിദ്യാഭ്യാസ വകുപ്പിനു മുന്നിൽ എത്തിയിട്ടുണ്ട്. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്ക് ഇംഗ്ലീഷ് മീഡിയത്തിൽ ഓൺലൈൻ പഠനം അപ്രാപ്യമാകുേമ്പാൾ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലെ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ ഇംഗ്ലീഷ് മീഡിയത്തിൽതന്നെയാണ് നടക്കുന്നത്.
എന്നാൽ, ഇംഗ്ലീഷ് മീഡിയത്തിൽ ഓൺൈലൻ ക്ലാസ് സാധ്യമല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ നിലപാട്.
വിക്ടേഴ്സ് ചാനലിൽ ലഭ്യമായ ൈടം സ്ലോട്ട് പരിമിതമാണെന്നും ഇംഗ്ലീഷ് മീഡിയം ക്ലാസിന് നീക്കിവെക്കാൻ സമയമില്ലെന്നും കൈറ്റ്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ. അൻവർ സാദത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
രക്ഷിതാക്കളുടെ പരാതി പരിഗണിച്ച് ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള മലയാളം പദപ്രയോഗം മാത്രം ഇംഗ്ലീഷിലും പറയുകയോ, സ്ക്രീനിൽ എഴുതി കാണിക്കുകയോ ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.