ഒാൺലൈൻ പഠനം അപര്യാപ്തം; 12 ശതമാനത്തിനും വീട്ടിൽ ടി.വി ഇല്ല; എട്ടു ശതമാനത്തിന് ഫോണും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒാൺലൈൻ/ ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾ ഇപ്പോഴുമുണ്ടെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സർവേ ഫലം. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. 12 ശതമാനം കുട്ടികൾക്ക് വീട്ടിൽ ടി.വി ഇല്ല. എട്ടു ശതമാനത്തിന് സ്മാര്‍ട്ട് ഫോണ്‍ വഴി പഠനം സാധിക്കുന്നില്ല. ജൂണ്‍ ഒന്നിന് വിക്ടേഴ്സ് ചാനൽ വഴി ആരംഭിച്ച ക്ലാസ് മുടക്കം കൂടാതെ കണ്ടത് 67ശതമാനമാണ്. ബാക്കിയുള്ളവര്‍ ഭാഗികമായേ കണ്ടിട്ടുള്ളൂ. 14 ജില്ലകളിൽനിന്നുമായി 1252 കുട്ടികൾ, 1046 അധ്യാപകർ, 1340 രക്ഷാകർത്താക്കൾ എന്നിവരിൽനിന്നാണ് സർവേ വിവരം ശേഖരിച്ചത്. ഒരു ബ്ലോക്ക് പരിധിയിൽനിന്ന് 12 വീതം കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിങ്ങനെയാണ് സാമ്പ്ള്‍ തെരഞ്ഞെടുത്തത്.
ഏറ്റവും കൂടുതൽ പേരെ വലച്ചത് (39.5 ശതമാനം) ഇൻറര്‍നെറ്റിെൻറ വേഗക്കുറവാണ്. ഇൻറര്‍നെറ്റിെൻറ അഭാവം (17ശതമാനം), സ്മാര്‍ട്ട് ഫോണിെൻറ അഭാവം (14.5 ശതമാനം) എന്നിവയാണ് മറ്റു പ്രധാന പ്രശ്നങ്ങള്‍. സർവേയിൽ പങ്കെടുത്ത 76 ശതമാനം രക്ഷാകർത്താക്കൾക്ക് സ്കൂളിൽ പഠിക്കുന്ന ഒന്നിലധികം കുട്ടികളുണ്ട്. ക്ലാസുകള്‍ കണ്ട് മനസ്സിലാക്കുന്നതില്‍ ഒരു വിഷയത്തിലും പ്രയാസമില്ലെന്ന് രേഖപ്പെടുത്തിയത് 23ശതമാനം പേർ മാത്രം. 77ശതമാനത്തിന് ഒന്നോ അതിലധികമോ വിഷയങ്ങളില്‍ പ്രയാസമുണ്ട്. സോഷ്യല്‍ സയന്‍സ്, ശാസ്ത്രം, ഇംഗ്ലീഷ്, ഗണിതം എന്നിങ്ങനെയാണ് പ്രയാസം നേരിടുന്ന വിഷയങ്ങൾ. ക്ലാസുകളുടെ വേഗവും (21ശതമാനം) നോട്ട് കറിച്ചെടുക്കാന്‍ കഴിയാത്തതുമാണ് (22 ശതമാനം) കാരണം.
ബോധനഭാഷ 38 ശതമാനം കുട്ടികൾക്ക് പ്രശ്നമുണ്ടാക്കുന്നു. തീരദേശത്ത് ഇത് 53 ശതമാനമാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സംപ്രേഷണ ക്ലാസുകള്‍ കാര്യമായി പ്രയോജനം ചെയ്യുന്നില്ല. 23 ശതമാനത്തിന് മാത്രമാണ് വ്യക്തത വരുത്താന്‍ അധ്യാപക സഹായം ലഭിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് അഭിപ്രായം പറയാന്‍ അധ്യാപകരില്ല എന്ന് 14 ശതമാനം പേർ ചൂണ്ടിക്കാട്ടി. 79 ശതമാനത്തിന് മാത്രമാണ് അധ്യാപകരില്‍നിന്ന് ഫീഡ്ബാക്ക് കിട്ടുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രക്ഷാകർത്താക്കൾക്ക് (35 ശതമാനം) ഇൻറര്‍നെറ്റ് ചാര്‍ജ് വഹിക്കാന്‍ പ്രയാസമാണ്. ഉപകരണങ്ങള്‍ ഇല്ലാത്തവരും പിന്നീട് ഉപകരണങ്ങള്‍ കേടുവന്നവരുമായ കുട്ടികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.