സ്കൂളുകളിൽ ഒാൺലൈൻ ക്ലാസുകളും ആലോചനയിൽ
text_fieldsതിരുവനന്തപുരം: വിക്ടേഴ്സ് ചാനലിനു പുറമെ സ്കൂളുകളിൽ ഒാൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് മന്ത്രിസഭ യോഗം നിർദേശിച്ചു. കുട്ടികളും അധ്യാപകരുമായി നേരിട്ട് സംവദിക്കുന്നതിന് അവസരമുണ്ടാക്കുകയാണ് ലക്ഷ്യം.
വിക്ടേഴ്സ് ചാനലിലെ ക്ലാസിനു പുറമെയാണിത്. ഒാരോ ക്ലാസിലെയും കുട്ടികൾക്കായി ഇൗ സംവിധാനം ആലോചിക്കാം. ഗൂഗ്ൾ മീറ്റ് പോലെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള സാധ്യതയാണ് ആരായുക. ക്ലാസ് തലത്തിലോ സ്കൂളുകൾ ക്ലസ്റ്ററായി തിരിച്ചോ ഉപജില്ല തലത്തിലോ ഇത് ഏർപ്പെടുത്താനാകുമോയെന്നും ആലോചിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.